പഞ്ചാബില്‍ ട്രെയിന്‍ ദുരന്തം; മരണം 60 കവിഞ്ഞു,വീഡിയോ
national news
പഞ്ചാബില്‍ ട്രെയിന്‍ ദുരന്തം; മരണം 60 കവിഞ്ഞു,വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th October 2018, 8:22 pm

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിനപടകത്തില്‍ 60 മരണം. നിരവധിപേര്‍ക്ക് പരിക്ക്. മരണ നിരക്ക് ഇനിയും കൂടിയേക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷവും പരിക്കേറ്റവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം കത്തിക്കുന്നതിനിടയിലാണ് അപകടം. ട്രാക്കിനോട് ചേര്‍ന്നായിരുന്നു കത്തിച്ചത്. പഠാന്‍ക്കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരുകയായിരുന്നു ജലന്തര്‍ എക്‌സപ്രസാണ് അപടകത്തില്‍പെട്ടത്. അമൃത്സറിന് സമീപം ജോദ ഫതകിലാണ് അപകടം.

ദസറ ആഘോഷകമ്മിറ്റിയുടെ പിഴവാണ് വലിയ അപകടം വരുത്തിവെച്ചത്. ട്രെയിന്‍ വരുന്നതിന്റെ സൂചന നല്‍കിയില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.അപകടം നടക്കുമ്പോള് റെയില് പാളത്തിലും സമീപത്തുമായി  700ഓളം ആളുകള്‍ സമീപ സ്ഥലത്തുണ്ടായിരുന്നു.

പഞ്ചാബിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും രാത്രിയില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. മരണപ്പെട്ടവര്ക്ക് അനുശേചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ പാര്ട്ടി ലീഡറും ട്വീറ്റ് ചെയ്തു.

സാധ്യമാവുന്ന എല്ലാ സഹായവും നല്കുമെന്ന്  പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ഉറപ്പ് നല്‍കി

 

updating