ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; നാല് ബോഗികള്‍ പാളം തെറ്റി
national news
ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; നാല് ബോഗികള്‍ പാളം തെറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd June 2023, 9:29 pm

ഭുവനേശ്വര്‍: ഒഡിഷയില്‍ കോറമണ്ഡല്‍ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. നാല് ബോഗികള്‍ പാളം തെറ്റി. 130 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ബാലസോര്‍ ജില്ലയിലെ ബഹനഗ സ്‌റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ 47 പേരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബംഗാളില്‍ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസാണ് അപകടത്തില്‍പെട്ടത്.

സംഭവ സ്ഥലത്തേക്ക് 60 ആംബുലന്‍സുകള്‍ പുറപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങളും സംസ്ഥാന ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങളും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ബോഗിക്കുള്ളില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയം.

Contenthighlight: Train accident in oddisha: 50 people injured