ബംഗാളിൽ ട്രെയിൻ അപകടം; അഞ്ച് മരണം; കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിൽ ചരക്ക് തീവണ്ടിയിടിച്ചു
national news
ബംഗാളിൽ ട്രെയിൻ അപകടം; അഞ്ച് മരണം; കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിൽ ചരക്ക് തീവണ്ടിയിടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2024, 11:05 am

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിൻ അപകടം. കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിൽ ഗുഡ്‌സ് ട്രെയിനിടിക്കുകയായിരുന്നു. അഞ്ച് പേർ മരിച്ചതായും 25 പേർക്ക് പരിക്ക് പറ്റിയതായും ബംഗാൾ പൊലീസ് അറിയിച്ചു. ഡാർജിലിങ് ജില്ലയിലെ രംഗപാണി സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ബോഗികൾ പാളം തെറ്റിയതായാണ് റിപ്പോർട്ട് .

ഗുഡ്‌സ് ട്രെയിൻ സിഗ്‌നൽ തെറ്റിച്ച് വന്നതാണ്‌ അപകടത്തിന് കാരണം എന്നാണ് റെയിൽ അധികൃതർ പറയുന്നത്. ഒമ്പതുമണിക്കും ഒമ്പതരക്കും ഇടയിലുമാണ് അപകടം.

ബോഗികൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നുവെന്നാണ് റിപോർട്ടുകൾ. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു.

ദുരന്ത നിവാരണ സേന, ഡോക്ടർമാർ തുടങ്ങിയവർ അപകട സ്ഥലത്തെത്തിയിട്ടുണ്ട്. ദുരന്തനിവാരണസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

Content Highlight: Train accident in Bengal