| Saturday, 20th August 2022, 6:58 pm

ചുറ്റും കുടുക്ക്; ത്രില്ലിങ്ങായി കുടുക്ക് ട്രെയ്ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന കുടുക്ക് 2025ന്റെ ട്രെയ്ലര്‍ പുറത്ത്. ഒരേ സമയം നിഗൂഡതയുണര്‍ത്തുന്നതും ത്രില്ലിങ്ങുമാണ് കുടുക്കിന്റെ ട്രെയ്ലര്‍. കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ, സ്വാസിക, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിങ്ങനെ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെല്ലാം ട്രെയ്ലറിലെത്തിയിട്ടുണ്ട്.

മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ചിത്രം മാരന്‍ എന്ന ചെറുപ്പക്കാരന്റേയും അവന്റെ ചുറ്റുമുള്ള ചിലരുടെ ജീവിതവും അവര്‍ക്കു നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളിലൂടെയുമാണ് മുന്നേറുന്നത്. മനുഷ്യ ജീവിതവുമായി ഏറെ ബന്ധമുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി പൂര്‍ണ്ണമായും കൊമേഴ്സ്യല്‍ എന്റര്‍ടൈനറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

പുതിയ കണ്ടുപിടുത്തങ്ങളും ടെക്നോളജികളും മനുഷ്യജീവിതത്തിന്റെ സ്വകാര്യതകള്‍ക്ക് എങ്ങനെ വെല്ലുവിളികള്‍ തീര്‍ക്കുന്നു എന്നതാണ് കുടുക്ക് 2025 ചര്‍ച്ച ചെയ്യുന്നത്.

എസ്.വി. കൃഷ്ണ ശങ്കറിന്റെ ബാനറില്‍ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിലഹരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍ഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25നാണ് ചിത്രത്തിന്റെ റിലീസ്.

കൃഷ്ണ ശങ്കര്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, രലുനാഥ് പലേരി, ദുര്‍ഗാ കൃഷ്ണ, റാംമോഹന്‍, സ്വാസിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സംഗീതം – ഭൂമി, മണികണ്ഠന്‍ അയ്യപ്പ, ഛായാഗ്രഹണം – അഭിമന്യു വിശ്വനാഥ്, എഡിറ്റിങ് – കിരണ്‍ ദാസ്, പശ്ചാത്തല സംഗീതം- ഭൂമി, മുജീബ് മജീദ്, കലാസംവിധാനം – ഇന്ദു ലാല്‍, അനൂപ്, ചമയം- സുനില്‍ നാട്ടക്കല്‍, മുത്തലിബ്, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാര്‍, സംഘട്ടനം- വിക്കി, എസ്.വി.കെ. പി.ആര്‍.ഒ.- വാഴൂര്‍ ജോസ്.

Content Highlight: trailer of kudukk 2025

We use cookies to give you the best possible experience. Learn more