| Tuesday, 30th November 2021, 11:19 am

'ഐ സേ ബിഫോര്‍, വി ഹിയര്‍ ടു വിന്‍, ഇറ്റ്‌സ് എ ഡു ആന്‍ഡ് ഡൈ'; ഇന്ത്യയെ ലോകകപ്പ് വിജയത്തിലേയ്ക്ക് നയിക്കാന്‍ 83യുമായി രണ്‍വീര്‍ സിംഗ്; ട്രെയിലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ആധാരമാക്കിയെടുത്ത കബീര്‍ ഖാന്‍ ചിത്രം ’83’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. രണ്‍വീര്‍ സിംഗ്-ദീപിക പദുക്കോണ്‍ താരജോഡിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ക്യാപ്റ്റനായിരുന്ന കപില്‍ ദേവിനെയാണ് ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്നത്. കപില്‍ ദേവിന്റെ ഭാര്യ റോമിയായാണ് ദീപിക എത്തുന്നത്.

ഈ വരുന്ന ഡിസംബര്‍ 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കൊവിഡില്‍ തിയേറ്ററുകള്‍ അടച്ചിട്ടത് കാരണം ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയായിരുന്നു.

മൂന്ന് മിനിറ്റ് 49 സെക്കന്റ് നീണ്ടുനില്‍ക്കുന്ന ട്രെയിലര്‍, കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അന്ന് നേരിട്ട വെല്ലുവിളികളേയും ആരും പ്രതീക്ഷ നല്‍കാതിരുന്ന ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ച് കിരീടം നേടിയതിന്റെ കഥയും സിനിമ വളരെ ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചിട്ടുണ്ടെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.


സ്‌പോര്‍ട്‌സിനെ ഇഷ്ടപ്പെടുന്ന, ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് ഒരു ദൃശ്യവിരുന്നും ചരിത്രത്തിലേയ്ക്കുള്ള തിരിഞ്ഞ് നോട്ടവുമായിരിക്കും 83 എന്നാണ് ട്രെയിലര്‍ പറയുന്നത്.

”ചിന്തിക്കാനാവാതിരുന്ന വിജയം നേടിയെടുത്തവരുടെ ത്രസിപ്പിക്കുന്ന യഥാര്‍ത്ഥ കഥ,” തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ട്രെയിലര്‍ പങ്കുവെച്ച് രണ്‍വീര്‍ സിംഗ് കുറിച്ചു.

ജീവ, പങ്കജ് ത്രിപാഠി, ബൊമന്‍ ഇറാനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഏക് താ ടൈഗര്‍, ബജ്‌രംഗി ഭായ്ജാന്‍ തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള കബീര്‍ ഖാന്റെ 83യെ പ്രതീക്ഷയോടെയാണ് സിനിമാ ആസ്വാദകര്‍ കാണുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Trailer of Kabir Khan-Ranveer Singh movie 83 is out

Latest Stories

We use cookies to give you the best possible experience. Learn more