കൊല്ലം: കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഹൈക്കോടതി ഈ മാസം 30 വരെ സ്‌റ്റേ ചെയ്തു. പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിലെ തുടര്‍ നടപടികളും കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.[]
കൊല്ലം സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ഔദ്യോഗിക പരിഭാഷകനെ നിയോഗിക്കണമെന്ന നാവികരുടെ ഹരജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അതേസമയം, കേസില്‍ തങ്ങള്‍ക്കെതിരായ കുറ്റപത്രം ഇറ്റാലിയന്‍ ഭാഷയില്‍ നല്‍കണമെന്നും നാവികര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസി, മിലിയാനോ സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് മത്സ്യത്തൊഴിലാളികളെ വെടിവെച്ച കേസില്‍ നടപടി നേരിടുന്നത്.