| Monday, 17th October 2016, 9:17 am

ഓട്ടോ ഡൗണ്‍ലോഡ് പരസ്യങ്ങള്‍ക്ക് പൂട്ടുവീഴും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കായി 24നു ട്രായ് പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കും. വ്യവസായ വിദഗ്ധരും ടെലികോം സേവനദാതാക്കളും സോഷ്യല്‍മീഡിയ കമ്പനികളും പങ്കെടുക്കുന്ന ചര്‍ച്ചയ്ക്ക് ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് നേതൃത്വം വഹിക്കുക. 

ന്യൂദല്‍ഹി: ഉപഭോക്താക്കളുടെ സമ്മതമില്ലാതെ തനിയെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളെ നിയന്ത്രിക്കാനൊരുങ്ങി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).

ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കായി 24നു ട്രായ് പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കും. വ്യവസായ വിദഗ്ധരും ടെലികോം സേവനദാതാക്കളും സോഷ്യല്‍മീഡിയ കമ്പനികളും പങ്കെടുക്കുന്ന ചര്‍ച്ചയ്ക്ക് ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് നേതൃത്വം വഹിക്കുക.

ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്കു തങ്ങളുടെ സമ്മതത്തോടെയല്ലാതെ സ്വയം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന പരസ്യങ്ങള്‍ക്കു പണം നല്‍കേണ്ടിവരുന്ന സാഹചര്യം ആശാസ്യമല്ലെന്നാണ് ട്രായിയുടെ നിലപാട്.

എത്ര ഡേറ്റ ഉപയോഗിക്കപ്പെടുന്നു, ഇത് എങ്ങനെ നിയന്ത്രിക്കാം, ഇത്തരത്തിലുള്ള ഡേറ്റ വിനിയോഗത്തിനു പരിധി നിര്‍ണയിക്കാനാവുമോ തുടങ്ങിയ കാര്യങ്ങളാകും ചര്‍ച്ചചെയ്യപ്പെടുക.

We use cookies to give you the best possible experience. Learn more