ഇന്‍ഡോര്‍: ഇന്ത്യയില്‍ വളരെ പെട്ടെന്നുതന്നെ ഡാറ്റാ സര്‍വ്വീസുകള്‍ക്ക് പ്രത്യേകനിരക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് ട്രായ്. ആഗോള തലത്തില്‍ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ച് വാദ പ്രതിവാദം നടക്കുന്ന സാഹചര്യത്തിലാണ് ട്രായ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്.
“കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഡാറ്റാ സര്‍വ്വീസുകള്‍ക്ക് പ്രത്യേക നിരക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കൂടിയാലോചനാ പത്രം പുറത്തിറക്കിയിരുന്നു.ഇതു സംബന്ധിച്ച് വളരെ പെട്ടന്നുതന്നെ നമ്മള്‍ തീരുമാനമെടുക്കും.” കണ്‍സ്യൂമര്‍ ഔട്ട് റീച്ച് എന്ന പരിപാടിക്കിടെ ട്രായ് സെക്രട്ടറി സുധീര്‍ ഗുപ്ത റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.
പ്രീമിയം 700എം.എച്ച് ബാന്‍ഡിന് ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാനവിലയായി 11,485കോടി രൂപയാക്കാന്‍ ട്രായ് ശുപാര്‍ശ നല്‍കിയതിനെ കുറിച്ച് ഇത് അത്രവലിയ തുകയല്ലെന്നും കേവലം ഒരുവര്‍ഷത്തെയല്ലാതെ 20 വര്‍ഷത്തെ വീക്ഷണകോണില്‍ നോക്കണമെന്നും സുധീര്‍ ഗുപ്ത പറഞ്ഞു. ഈ തുകയ്ക്ക് സ്‌പെക്ട്രം വാങ്ങുന്നവര്‍ ഉണ്ടാകില്ലെന്നു പറയാന്‍ പറ്റില്ലെന്നും സെക്രട്ടറി പറഞ്ഞു.