ന്യൂദല്‍ഹി: വ്യോമയാനമേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). ഇന്ത്യയിലെ വിമാനയാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റും മൊബൈല്‍സേവനങ്ങളും ഉപയോഗിക്കാന്‍ ട്രായി അനുവാദം നല്‍കി. നിബന്ധനകള്‍ക്ക് വിധേയമായാണ് പുതിയ തീരുമാനം.
3,000 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളിലാണ് മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുക. എന്നാല്‍ വിമാനം പറന്നുയരുന്നതുമുതല്‍ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങാം. ഫ്‌ളൈറ്റ് മോഡില്‍ മാത്രമേ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ നിരവധി ചര്‍ച്ചകള്‍ക്കു ശേഷമാണ് ട്രായി ഇതിന് അനുവാദം നല്‍കിയത്.
സാങ്കേതികമായ പ്രായോഗികതയും സുരക്ഷയും ഉറപ്പുവരുത്തിയാല്‍ ഈ സേവനങ്ങള്‍ നല്‍കുന്നതിന് മറ്റു തടസങ്ങള്‍ ഇല്ലെന്നാണ് ട്രായി അറിയിച്ചിരിക്കുന്നത്. ബഹ്യ ഇടപെടലുകളില്‍ നിന്ന് മുക്തമായിരിക്കണം സേവനങ്ങളെന്നും ട്രായി നിഷ്‌കര്‍ഷിക്കുന്നു.
ട്രായിയുടെ തീരുമാനത്തില്‍ വിമാന കമ്പിനികളുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. വിദേശ വിമാന കമ്പിനികള്‍ നേരത്തേ തന്നെ തങ്ങളുടെ യാത്രക്കാര്‍ക്ക് ഈ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
.