കണ്ണൂർ: കണ്ണൂർ തൂവ്വക്കലിൽ തെരുവ് നായയെ കണ്ട് ഭയന്നോടിയ കുട്ടിക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം. ഭയന്നോടുന്നതിനിടെ കുട്ടി ആൾമറയില്ലാത്ത ഉപയോഗശൂന്യമായ കിണറ്റിൽ വീഴുകയായിരിക്കുന്നു. നാലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഫസൽ ആണ് മരിച്ചത്.
ചേലക്കാട് മത്തത്ത് ഹൗസിൽ ഉസ്മാൻ, ഫൗസിയ ദമ്പതികളുടെ മകനാണ് മരണപ്പെട്ടത്. തൂവക്കുന്ന് ഗവ. എൽ.പി സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് കുട്ടി.
കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. തെരുവ് നായയെ കണ്ട കുട്ടികൾ ചിതറി ഓടുകയായിരുന്നു.
updating…
Content Highlight: Tragic end for a child who was frightened by a stray dog