| Tuesday, 4th February 2014, 8:35 am

ഡ്യൂട്ടിയ്ക്കിടെ കയ്യേറ്റം: ട്രാഫിക് വാര്‍ഡന്‍ പത്മിനി രഹസ്യമൊഴി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: ഡ്യൂട്ടിയ്ക്കിടെ കയ്യേറ്റം നടന്ന കേസില്‍ ട്രാഫിക് വാര്‍ഡന്‍ പത്മിനി കോടതിയില്‍ രഹസ്യമൊഴി നല്‍കി.

164ാം വകുപ്പ് പ്രകാരം പത്മിനിയുടെ മൊഴി രേഖപ്പെടുത്തണമെന്ന് കേസിന്റെ ചുമതലയുള്ള ഐ.ജി ബി.സന്ധ്യ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയത്.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്-2 ന് മുമ്പാകെയാണ് പത്മിനി മൊഴി നല്‍കിയത്.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് കലൂര്‍ കതൃക്കടവില്‍ ഡ്യൂട്ടിയിലായിരുന്ന പത്മിനിയെ വിനോഷ് വര്‍ഗീസ് എന്ന യുവാവ് കയ്യേറ്റം ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് പത്മിനി ഉടന്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം മനപൂര്‍വ്വം വൈകിപ്പിയ്ക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.

കേസ് അട്ടിമറിയ്ക്കുന്നുവെന്നും പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ അന്വേഷണം ഏറെക്കുറേ പൂര്‍ത്തിയായെന്നും കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more