ചണ്ഡീഗഢ്: കര്‍ഷകസമരം അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളുമായി ഹരിയാന സര്‍ക്കാര്‍. സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്ന കര്‍ഷകരുടെ പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ണാലിലെ ഇന്റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചു.
എസ്.എം.എസ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
എ.ഡി.ജി.പിയ്ക്കും ഐ.ജിയ്ക്കും ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കുമാണ് ക്രമസമാധാന ചുമതല. കര്‍ണാലില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച മഹാപഞ്ചായത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടുണ്ട്.
കേന്ദ്രം കര്‍ഷക സമരത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി യു.പിയില്‍ ഉള്‍പ്പടെ 18 ഇടങ്ങളില്‍ മഹാപഞ്ചായത്ത് നടത്തും.