| Thursday, 28th December 2017, 4:30 pm

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ചുരം വഴിയുള്ള ഗതാഗതം ഒഴിവാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ബസുകള്‍ ഉല്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന് താല്‍ക്കാലിക വിലക്കും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊടും വളവുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് നിരന്തരം ഗതാഗത കുരുക്ക് രൂക്ഷമായതിനാലാണ് പൊലീസ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ചരക്കു വാഹനങ്ങള്‍, മള്‍ട്ടി അക്സില്‍ ബസുകള്‍, സ്വകാര്യ ബസുകള്‍ എന്നിവയ്ക്കാണ് വിലക്ക്. ചുരം വഴിയുള്ള ഗതാഗതം ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസിക്കും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വലിയ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗത മാര്‍ഗം സ്വീകരിക്കേണ്ടി വരും. ചൊവ്വാഴച കലക്ടര്‍ യു.വി.ജോസ് താമരശ്ശേരി താലൂക്ക് ഓഫിസില്‍ വിളിച്ചു ചേര്‍ത്ത യോഗ തീരുമാന പ്രകാരം വാഹന പരിശോധനയ്ക്കായി അടിവാരത്ത് താല്‍ക്കാലിക ചെക്കു പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. . പത്തു ദിവസം കൊണ്ട് റോഡിലെ കുഴി അടയ്ക്കാനാണ് ഉദ്യോഗതല യോഗത്തിലെ തീരുമാനം.

We use cookies to give you the best possible experience. Learn more