തൃശൂര്‍: കുതിരാനില്‍ വന്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടു. കുതിരാന്‍ മുതല്‍ താണിപ്പാടം വരെ 3 കി.മീ ദൂരത്തിലാണ് ഗതാഗതകുരുക്ക് രൂപപ്പെട്ടിരിക്കുന്നത്. ഗതാഗതത്തിനേര്‍പ്പെടുത്തിയ പുതിയ സംവിധാനമാണ് കുരുക്ക് രൂപപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പാലക്കാട് നിന്നും തൃശൂരിലേക്കുള്ള തുരങ്കത്തില്‍ ഒറ്റവരിയായിരുന്നു ഗതാഗതം. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ തുരങ്കത്തിന്റെ ഇരുവശത്തേക്കും വാഹനങ്ങള്‍ കടത്തി വിടാന്‍ തുടങ്ങിയിരുന്നു. രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കണമെങ്കില്‍ ദേശീയ പാതയിലെ പഴയ റോഡ് പൊളിക്കണം. ഇതുവഴിയുള്ള ഗതാഗതം തടസപ്പെടാതിരിക്കാന്‍ വേണ്ടിയാണ് തുരങ്കത്തില്‍ രണ്ട് വരി ഗതാഗതം ഏര്‍പ്പെടുത്തിയത്.
നിര്‍മാണം നടക്കുന്ന റോഡിലും തുരങ്കത്തിലും ഒരു കാരണവശാലും ഓവര്‍ടേക്കിങ് അനുവദിക്കുന്നതല്ല. തുരങ്കനിര്‍മാണം നടക്കുന്ന സ്ഥലത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇവിടെ മുഴുവന്‍ സമയും പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാവും.
തുരങ്കത്തിന്റെ ഇരുവശങ്ങളിലും ആംബുലന്‍സ് സംവിധാനവും ക്രെയിന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: traffic-block-at-kuthiran-tunnel-road