പെലാജിക് വലകളുടെ ഉപയോഗത്തിനെതിരെ ചെറുകിട മത്സ്യതൊഴിലാളികൾ പ്രെക്ഷോഭത്തിലേക്ക്
യന്ത്രവല്‍കൃത ബോട്ടുകള്‍ കടലില്‍ നടത്തുന്ന അശാസ്ത്രീയമായ മത്സ്യബന്ധനത്തിനും പെലാജിക് വലകളുടെ ഉപയോഗത്തിനുമെതിരെ പ്രക്ഷോഭത്തിനരുങ്ങുകയാണ് വൈപ്പിന്‍ തീരദേശത്തെ ചെറുവഞ്ചിത്തൊഴിലാളികള്‍.
കേരളത്തിലെ പരമ്പരാഗത തൊഴില്‍ മേഖലയായിരുന്ന മത്സ്യബന്ധനരംഗത്ത് ഇന്ന് വന്‍ മൂലധനനിക്ഷേപങ്ങള്‍ കടന്നുവരികയാണ്. ആധുനിക സാങ്കേതികവിദ്യകളുമായെത്തിയ മത്സ്യവ്യവസായം കടലിലെ മത്സ്യസമ്പത്തിനെയും ചെറുകിട മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഒരേ പോലെയാണ് ബാധിക്കുന്നത്.