കൊച്ചി: എല്ലാ ദിവസവും സംസ്ഥാനത്ത് കടകള്‍ തുറക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു. ടി.പി.ആര്‍. അനുസരിച്ചുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ഇത് പിന്‍വലിക്കാനുള്ള നിര്‍ദേശമുണ്ടാകണമെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
ലോക്ഡൗണ്‍ കാരണം കടകള്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ വ്യാപാരികള്‍ ദുരിതത്തിലാണെന്നും വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അതിജീവന പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ആഗസ്റ്റ് ഒമ്പത് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കടകള്‍ തുറക്കുമ്പോള്‍ പൊലീസ് നടപടി ഉണ്ടായാല്‍ മരണം വരെ നിരാഹാരമനുഷ്ഠിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞത്.