| Sunday, 27th January 2019, 3:45 pm

''കിട്ടി...കേശവന്‍മാമനെ കിട്ടി''; അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്‌സൈറ്റ് 11 കാരന്‍ ഹാക്ക് ചെയ്‌തെന്ന് വാട്‌സ്ആപ്പിലുണ്ടായിരുന്നെന്ന് സെന്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പത്മഭൂഷണന്‍ നല്‍കി ആദരിക്കാനായി എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ നല്‍കിയത് എന്നായിരുന്നു സെന്‍കുമാറിന്റെ ചോദ്യം.

രാജ്യത്തിന് വേണ്ടി ചെറിയ ചെറിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു അംഗീകാരവും ലഭിക്കുന്നില്ലെന്നായിരുന്നു സെന്‍കുമാറിന്റെ പ്രധാന വിമര്‍ശനം. ഇത്തരത്തില്‍ വാട്‌സ്പ്പില്‍ താന്‍ കണ്ടത് എന്ന് പറഞ്ഞ് ഒരു കാര്യവും സെന്‍കുമാര്‍ പങ്കുവെച്ചിരുന്നു.

ഹൈദരാബാദിലെ 11 കാരനായ കുട്ടി അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്നും വാട്‌സ്ആപ്പിലൊക്കെ വ്യാപകമായി വന്നിരുന്നെന്നുമാണ് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. രാജ്യത്തിന് വേണ്ടി ചെറിയ ചെറിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരൊന്നും അംഗീകരിക്കപ്പെടുന്നില്ലെന്ന് പറയാനായിരുന്നു ഇതിലൂടെ സെന്‍കുമാര്‍ ശ്രമിച്ചത്.

“” നമ്മുടെ രാഷ്ട്രത്തിന് വേണ്ടി ചെറിയ ചെറിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയ കൊച്ചുകുട്ടിമുതല്‍ വലിയ ആളുകള്‍ വരെയുള്ള നിരവധി പേരുണ്ട്. ഹൈദരാബാദിലെ ഒരു കൊച്ചുകുഞ്ഞ് 11 പതിനഞ്ച് വയസുള്ള ഒരു കുട്ടി വളരെ കഷ്ടപ്പെട്ട് പൈസ സ്വരുക്കൂട്ടി ഒരു കമ്പ്യൂട്ടര്‍ വാങ്ങി. ആദ്യം ഹാക്ക് ചെയ്തു. അതിന് അവന് ശിക്ഷകിട്ടി. അതിന് ശേഷം അവന്‍ ഹാക്ക് ചെയ്തത് അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്‌സൈറ്റാണ്. ഇതിന് ശേഷം അവര്‍ ഇവിടെ വന്നു. ഇവനെ അമേരിക്കയിലേക്ക് കൊണ്ടുപോയി. കുട്ടിക്കെതിരെ കേസെടുക്കുകയല്ല ചെയ്തത്. അവന് എത്തിക്കല്‍ ഹാക്കിങ്ങിന്റെ ട്രെയിനിങ് കൊടുത്തു. ഇന്ന് ലോകത്ത് ഏറ്റവും കൂടതല്‍ ശമ്പളം വാങ്ങുന്ന ആളാണ് അവന്‍. 20 വയസില്‍ താഴെയേ പ്രായമുള്ളൂ. നമ്മുടെ വാട്‌സ് ആപ്പിലൊക്കെ വന്നിട്ടുണ്ട്. പേര് ഞാന്‍ വിട്ടുപോയി. ഹൈദരാബാദിലുള്ള ഒരു കുട്ടിയാണ്. – എന്നായിരുന്നു സെന്‍കുമാറിന്റെ പ്രസ്താവന.


സച്ചിന്റേയും അഫ്രീദിയുടേയും റെക്കോര്‍ഡ് മറികടന്ന് നേപ്പാളിന്റെ കൗമാരക്കാരന്‍


എന്നാല്‍ അത്തരത്തില്‍ ഹൈദരാബാദില്‍ നിന്നുള്ള പയ്യന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്നതാണ് സത്യം. മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റിന് സ്വന്തമായി വെബ്‌സൈറ്റും ഇല്ല.

ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ മിനേഷ് രാമനുണ്ണി അടുത്തിടെ പോസ്റ്റ് ചെയ്ത് “സുമേഷ് കാവിപ്പടയുടെ വാട്‌സ് ആപ്പ് ജീവിതം” എന്ന പോസ്റ്റിലൂടെയായിരുന്നു കേശവന്‍ മാമന്‍ എന്ന കഥാപാത്രം ജനിച്ചത്.

സുമേഷ് കാവിപ്പടയുടെ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സംഭാഷണങ്ങളായിരുന്നു മിനേഷ് ഭാവനാത്മകമായി എഴുതിയത്. ശബരിമല വിഷയത്തില്‍ സുമേഷ് കാവിപ്പടയും കുടുംബാംഗങ്ങളും തര്‍ക്കിക്കുമ്പോഴും പണ്ടേതോ കാലത്തെ വാട്‌സ്ആപ്പ് ഫോര്‍വേഡ് നുണക്കഥകളുമായി എത്തുന്ന ആളായിട്ടായിരുന്നു കേശവന്‍ മാമനെ ചിത്രീകരിച്ചത്. പോസ്റ്റ് വൈറലായതോടെ കേശവന്‍മാമനും ഹിറ്റായി മാറുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more