| Thursday, 4th May 2017, 9:20 pm

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം റിപ്പോര്‍ട്ടില്‍ നളിനി നെറ്റോ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ടി.പി. സെന്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചീഫ്‌സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടി.പി സെന്‍കുമാര്‍ രംഗത്ത്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ റിപ്പോര്‍ട്ടില്‍ നളിനി നെറ്റോ കൃത്രിമം കാട്ടിയെന്നാണ് സെന്‍കുമാറിന്റെ ആരോപണം.

എസ്.എം വിജയാനന്ദ് ചീഫ് സെക്രട്ടറി ആയതു മുതല്‍ നളിനിനെറ്റോയ്ക്ക് തന്നോട് വിരോധമാണ്. കണിച്ചുകുളങ്ങരയിലെ തൊണ്ടിമുതല്‍ കേസില്‍ തന്നെ കുടുക്കാന്‍ നളിനി നെറ്റോ ശ്രമിച്ചെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു. മീഡിയ വണ്‍ ചാനലിലെ വ്യൂപോയിന്റിലായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം.

“2016 ഫെബ്രുവരി 15ലെ ക്യാബിനറ്റ് തീരുമാനപ്രകാരമാണ് ചീഫ് സെക്രട്ടറിയായി എസ്.എം വിജയാനന്ദ് വരുന്നത്. ഞാനാണ് എസ്എം വിജയാനന്ദിനെ തിരികെ കൊണ്ടുവന്നെതന്ന് കരുതിയാണ് നളിനി നെറ്റോ എന്നോട് പ്രത്യേകരീതിയില്‍ പെരുമാറുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ള കാര്യം.” ടിപി സെന്‍കുമാര്‍ പറയുന്നു.

ഉദ്യോഗസ്ഥതലത്തിലെ ആറ് പേരാണ് തന്നെ ദ്രോഹിക്കുന്നത്. മിന്നുന്നതെല്ലാം പൊന്നാണോയെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സുപ്രീം കോടതിയല്‍ നല്‍കിയ പുനപരിശോധന ഹര്‍ജിക്ക് മറുപടി നല്‍കുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.


Also Read: ഓട്ടോ സ്‌കോര്‍പ്പിയോ ആക്കിയ മലയാളിയ്ക്ക് മഹീന്ദ്രയുടെ സ്‌നേഹ സമ്മാനം ഫോര്‍വീലര്‍; ഒപ്പം സുനിലിന്റെ വണ്ടി മഹീന്ദ്രയുടെ മ്യൂസിയത്തിലേക്കും 


വിജിലന്‍സ് ഡയറക്ടര്‍ നിയമനം കേരളപൊലീസ് ചട്ടങ്ങള്‍ അനുസരിച്ചല്ലെന്നും തനിക്കെതിരെയുള്ള സര്‍ക്കാരിന്റെ വാദം നിലനില്‍ക്കില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ നിന്ന് പിന്‍വാങ്ങിയത് പുനര്‍നിയമനം ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയെത്തുടര്‍ന്നാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more