തച്ചങ്കരി രഹസ്യ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി; എ.ഡി.ജി.പിക്കെതിരെ ഗുരുതര ആരോപണവുമായി സെന്‍കുമാര്‍
തിരുവനന്തപുരം: എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.ജി.പി ടി.പി സെന്‍കുമാര്‍. പൊലീസ് ആസ്ഥാനത്ത് നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടാണ് സെന്‍കുമാര്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് എ.ഡി.ജി.പിക്കെതിരായ ഗുരുതരമായ ആരോപണങ്ങള്‍.
Also read ‘എന്റെ അച്ഛനെവിടെ സര്‍ക്കാരെ?’; മുഖ്യമന്ത്രിയുടെ വരവു കാത്ത് മന്ദ്‌സോറില്‍ രുദ്രാ സിങ് ഇരുന്നു; തനിച്ചാക്കി പോയ അച്ഛന്റെ ചിത്രവുമായി
പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം തച്ചങ്കരി കഴിഞ്ഞ ദിവസം നല്‍കിയ പരാതിയിലെ ആരോപണം സെന്‍കുമാര്‍ നിഷേധിച്ചു. ഓഫീസില്‍വച്ച് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു തച്ചങ്കരിയുടെ പരാതി.
Dont miss ”കേരളം പാകിസ്താനെങ്കില്‍ ബംഗാള്‍ അവര്‍ക്ക് ബംഗ്ലാദേശ്’; പശ്ചിമബംഗാളിനെ പശ്ചിമ ബംഗ്ലാദേശ് എന്ന് വിശേഷിപ്പിച്ച് ജന്‍മഭൂമി; കേരളത്തിനു പിന്നാലെ ബംഗാളിനെതിരേയും സംഘപരിവാറിന്റെ ഹേറ്റ് ക്യാമ്പയിന്‍
പരാതിയില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സെന്‍കുമാറിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച സെന്‍കുമാര്‍ തച്ചങ്കരിയെ താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് വ്യക്തമാക്കി.
അതീവരഹസ്യ വിഭാഗമായ ടി സെക്ഷന്‍ തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്നും ഫയലുകള്‍ ഉടന്‍ കൈമാറണമെന്നും ആവശ്യപ്പെട്ട് സെന്‍കുമാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബ്രാഞ്ചില്‍ നിന്ന് എ.ഡി.ജി.പി വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയുമായി സെന്‍കുമാര്‍ രംഗത്തെത്തിയത്.