'വരമ്പത്ത് കൂലി നല്‍കണമെന്ന് പറഞ്ഞവരാണ് പാകിസ്ഥാനുമായി സമാധാന ചര്‍ച്ച മതിയെന്ന് പറയുന്നത്';കോടിയേരിയെ പരിഹസിച്ച് സെന്‍കുമാര്‍
Kerala News
'വരമ്പത്ത് കൂലി നല്‍കണമെന്ന് പറഞ്ഞവരാണ് പാകിസ്ഥാനുമായി സമാധാന ചര്‍ച്ച മതിയെന്ന് പറയുന്നത്';കോടിയേരിയെ പരിഹസിച്ച് സെന്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2019, 9:41 am

കോഴിക്കോട്: പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്ന് പറയുന്നവരെ കശ്മീരില്‍ താമസിപ്പിക്കണമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാകിസ്ഥാനല്ലെന്നും രാജ്യത്തിനകത്തു തന്നെയുള്ളവരാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് നടന്ന ഹൈന്ദവം അയ്യപ്പ ഭക്ത സംഗമം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. വരമ്പത്ത് കൂലി നല്‍കണമെന്ന് പറഞ്ഞവരാണ് പാകിസ്ഥാനുമായി സമാധാന ചര്‍ച്ച മതിയെന്ന് പറയുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.

Also Read  മോദിയെ പോലൊരു ഫാസിസ്റ്റ് ഭരണാധികാരിയെ രാജ്യത്തിന് ആവശ്യമില്ല; വീണ്ടും മത്സരിക്കരുതെന്നാണ് അപേക്ഷയെന്നും രോഹിണി

സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പേരെടുത്ത് പറയാതെയായിരുന്നു സെന്‍കുമാറിന്റെ പരിഹാസം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ശബരിമലയെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ശബരിമല കര്‍മസമിതി രക്ഷാധികാരി ചിദാനന്ദപുരി പറഞ്ഞു.

കലയുടെയും സാഹിത്യത്തിന്റെയും പേരില്‍ ഹിന്ദുമതം അവഹേളിക്കപ്പെടുമ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മൗനം പാലിക്കുകയായിരുന്നെന്നും മറ്റൊരു മതത്തിനെതിരെ തിരിയുമ്പോള്‍ അവര്‍ ചാടിവീഴുകയും ചെയ്യുമെന്നും ചിദാനന്ദപുരി അഭിപ്രായപ്പെട്ടു.
DoolNews Video