വീടുകളില്‍ വൈന്‍ നിര്‍മ്മിക്കാം, ആല്‍ക്കഹോള്‍ പാടില്ല: ടി.പി രാമകൃഷ്ണന്‍
Kerala News
വീടുകളില്‍ വൈന്‍ നിര്‍മ്മിക്കാം, ആല്‍ക്കഹോള്‍ പാടില്ല: ടി.പി രാമകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2019, 5:10 pm

തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ നിര്‍ദേശങ്ങളുമായി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. അനധികൃതമായി വൈന്‍ നിര്‍മ്മിക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും എന്നാല്‍ ആല്‍ക്കഹോള്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് തടയാന്‍ ഉദ്ദേശ്യമില്ലെന്നും അതേസമയം അനധികൃതമായി വൈന്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ പാടില്ലെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം.

ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ വേളയില്‍ സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് കര്‍ശന മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടി.പി രാമകൃഷ്ണന്‍ വൈന്‍ നിര്‍മ്മാണ് സംബന്ധിച്ച വിഷയത്തില്‍ വിശദീകരണവുമായി എത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ