യു.ഡി.എഫിന്റെ മദ്യനയത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും തങ്ങളുടെ മദ്യനയമെന്നും ആളുകളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും ഉചതിമായ തീരുമാനമെടുക്കുകയെന്നും മന്ത്രി നിലപാട് അറിയിച്ചിരുന്നു.
കോഴിക്കോട്: 10 ശതമാനം ബിവറേജ് ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്ന് സൂചന നല്‍കി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മദ്യശാലകള്‍ പൂട്ടുന്നതല്ല സര്‍ക്കാര്‍ നയമെന്നും മ്ദ്യനയവുമായി ബന്ധപ്പെട്ട തീരുമാനം വരുന്ന നിയമസഭാ സമ്മേളനത്തില്‍ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇടതു സര്‍ക്കാറിന്റെ മദ്യനയം സി.പി.ഐ.എം ഉടന്‍ തന്നെ പരിഗണിക്കുമെന്ന് നേരത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. മദ്യനയത്തില്‍ നയപരമായ തീരുമാനം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി സി.പി.ഐ.എം നേതൃത്വത്തെ സമീപിച്ചിരുന്നു.
ടൂറിസം മേഖലയില്‍ ഇളവ് വേണമെന്ന വകുപ്പിന്റെ ആവശ്യവും മന്ത്രി സി.പി.ഐ.എം നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എല്‍.ഡി.എഫിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
യു.ഡി.എഫിന്റെ മദ്യനയത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും തങ്ങളുടെ മദ്യനയമെന്നും ആളുകളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും ഉചതിമായ തീരുമാനമെടുക്കുകയെന്നും മന്ത്രി നിലപാട് അറിയിച്ചിരുന്നു.
മദ്യ ഉപഭോഗം കുറക്കാന്‍ ബോധവത്കരണ പ്രചരണ പരിപാടികള്‍ ശക്തമാക്കും. എല്ലാ ജില്ലകളിലും ഡീഅഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചെക്ക് പോസ്റ്റുകള്‍ ഇല്ലാത്ത വഴികളിലൂടെ മദ്യകടത്ത് നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടെന്നും ഇത് തടയാന്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഔട്ട് ലെറ്റിന് മുന്നിലെ ക്യൂ കുറയ്ക്കാന്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.