മുംബൈ: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി ടി.പി പീതാംബരനെ തെരഞ്ഞെടുത്തു. മുതിര്‍ന്ന എന്‍.സി.പി നേതാവ് പ്രഫുല്‍പട്ടേലിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ മാണി സി.കാപ്പനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ട് വന്ന് എ.കെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുക അല്ലാത്തപക്ഷം ഇപ്പോള്‍ താല്‍ക്കാലിക അധ്യക്ഷനായ ടി.പി പീതാംബരനെ തന്നെ അടുത്ത സംഘടനാ തെരഞ്ഞെടുപ്പ് വരെ തുടരാന്‍ അനുവദിക്കുക എന്നിവയായിരുന്നു നിലനിനിന്നിരുന്ന രണ്ട് സാധ്യതകള്‍.