|

ടി.പി വധക്കേസിലെ ഫയല്‍ കാണാതായിട്ടുണ്ടെങ്കില്‍ ഉത്തരവാദി ഇടത് സര്‍ക്കാര്‍: തിരുവഞ്ചൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഫയലുകള്‍ കാണാതായതിന് ഉത്തരവാദി ഇടത് സര്‍ക്കാരാണെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ടി.പി വധത്തിലെ ഫയലുകള്‍ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

രാഷ്ട്രീയ വിരോധം വെച്ച് ആരെയും കേസില്‍ കുടുക്കിയിട്ടില്ല. രാഷ്ട്രീയപരമായ കാരണങ്ങള്‍ വെച്ച് ഒരാളെ കേസില്‍ കുടുക്കുന്ന നിലപാടിനോട് താന്‍ യോജിക്കുന്നില്ല.

ടി.പി വധക്കേസുമായി ബന്ധപ്പെട്ടല്ല ജയില്‍ ഡി.ജി.പി സ്ഥാനത്ത് നിന്നും ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ടി.പി വധം സംബന്ധിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിയാക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഉള്‍പ്പെട്ട ഫയലായിരുന്നു കാണാതായതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

യു.ഡി.എഫ് സര്‍ക്കാരിന്റെ നിയമവിരുദ്ധ നീക്കത്തെ എതിര്‍ത്തതിന്റെ പേരിലാണ് ജയില്‍മേധാവിയായിരുന്ന അലക്‌സാണ്ടര്‍ ജേക്കബ്ബിനെ മാറ്റിയതെന്നുമായിരുന്നു ആരോപണം.

Latest Stories