[share]
[]കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ ലംബു പ്രദീപന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കേസിലെ 31ാം പ്രതിയാണ് ലംബു പ്രദീപ്. പ്രദീപിന്റെ ശിക്ഷ നടപ്പാക്കരുതെന്നും കേസില്‍ രാഷ്ട്രീയം കളിയ്ക്കാന്‍ താത്പര്യമില്ലെന്നും ജാമ്യം അനുവദിച്ചതിനു ശേഷം കോടതി അറിയിച്ചു.
കേസിന് പ്രത്യേക പരിഗണന നല്‍കണമെന്ന ഡി.ജി.പിയുടെ വാദവും അപ്പീലില്‍ പെട്ടെന്ന് വാദം തുടങ്ങണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി.
കേസില്‍ പ്രതികളായ 12 പേരും വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കേസില്‍ സാക്ഷിമൊഴികള്‍ ദുര്‍ബലമാണെന്നും തങ്ങളെ വെറുതെ വിടണമെന്നും കാണിച്ചാണ് സി.പി.ഐ.എം നേതാവ് കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹരജി നല്‍കിയത്.
തെളിവുകളും വസ്തുതകളും വേണ്ട രീതിയില്‍ പരിശോധിക്കാതെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ശിക്ഷ വിധിച്ചതെന്നും അന്വേഷണ സംഘം മുന്‍വിധികളോടെ കെട്ടിച്ചമച്ച കേസാണിതെന്നും അതിനാല്‍ ശിക്ഷ റദ്ദാക്കണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും ഗൂഡാലോചന കുറ്റത്തിന് ശിക്ഷിച്ച പാര്‍ട്ടി നേതാവായ കുഞ്ഞനന്തനെതിരെ തെളിവില്ലെന്നും ഹരജില്‍ പറഞ്ഞിരുന്നു.