മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. കെ.സി.ലേഖ (ബോക്‌സിംഗ്). ജോര്‍ജ് തോമസ് (ബാഡ്മിന്റണ്‍), എസ്.രാജീവ് (നീന്തല്‍), എ.ആര്‍.രഞ്ജിത്ത് (അമ്പെയ്ത്ത്), ഡി.ബിജു കുമാര്‍ (കനോയിംഗ്), കെ.വീനത് കുമാര്‍ (ബോക്‌സിങ്), ഐ.ടി.മനോജ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ക്രമക്കേടുകളുണ്ടെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചത്.
കഴിഞ്ഞ പ്രസിഡന്റിന്റെ കാലത്ത് പാതിവഴിയിലായ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്ന് ദാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നു നാലുമണിയോടെ പ്രസിഡന്റിന്റെ ചുമതലയേല്‍ക്കും. സ്‌കൂള്‍ തലത്തില്‍ നിന്ന് പ്രതിഭകളെ കണ്ടെത്തുന്നതിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു ദാസന്‍.