[share]
[]കണ്ണൂര്‍: വി.എസ് അച്യുതാനന്ദനെ സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസ് വിലക്കെടുത്തിരിക്കുകയാണെന്ന് സി.എം.പി നേതാവ് സി.പി. ജോണ്‍.
ടിപി വധക്കേസില്‍ വി.എസ് മലക്കം മറിഞ്ഞതിന് പിന്നില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസ് ആണോയെന്നത് വ്യക്തമാക്കണമെന്നും ജോണ്‍ ആവശ്യപ്പെട്ടു.
ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ഫയാസിനുള്ള ബന്ധം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതിലെ അപകടം മനസ്സിലാക്കിയ ഫയാസ് ദൂതന്മാര്‍ വഴി നടത്തിയ നീക്കമാണ് ഇപ്പോഴത്തെ വി.എസിന്റെ നിലപാടുമാറ്റത്തിന് പിന്നിലുള്ളതെന്നും സി.പി ജോണ്‍ ആരോപിച്ചു.
ഫയാസിന്റെ ആളുകള്‍ വി.എസിനെയോ മകന്‍ അരുണ്‍ കുമാറിനെയോ കണ്ടോയെന്നത് അന്വേഷിക്കേണ്ടതുണ്ട്. ടി.പി വധത്തില്‍ ഫയാസിനുള്ള ബന്ധം അന്വേഷിക്കണമെന്ന മുന്‍ നിലപാടില്‍ വി.എസ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സി.പി ജോണ്‍ ആരാഞ്ഞു.
ഏറ്റവും ക്രൂരമായ കൂടുമാറ്റമാണു വി.എസ് നടത്തിയിരിക്കുന്നതെന്നും സി.പി ജോണ്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.