ന്യൂദല്‍ഹി: ടൊയോട്ടയുടെ കോംപാക്റ്റ് സെഡാനായ യാരിസ് ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ചു. പ്രധാന നഗരങ്ങളിലാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. ദല്‍ഹിയില്‍ നടന്ന കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് യാരിസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ന എന്നീ മോഡലുകളോടാണ് യാരിസ് വിപണിയില്‍ കൊമ്പുകോര്‍ക്കുക. നിലവില്‍ യാരിസിന്റെ പെട്രോള്‍ പതിപ്പ് മാത്രം അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
ഈ വര്‍ഷം മെയ് മാസത്തില്‍ യാരിസ് വിപണിയിലെത്തും. മുംബൈ, ദല്‍ഹി, ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിലെ ഡീലര്‍മാരോട് യാരിസിനെ അന്വേഷിച്ച് എത്തുന്ന ഉപഭോക്താക്കള്‍ നിരവധിയാണ്. 50,000 രൂപ വാങ്ങിയാണ് ഡീലര്‍മാര്‍ യാരിസിന്റെ ബുക്കിങ് സ്വീകരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ബുക്കിങ് ആരംഭിക്കുക ഏപ്രില്‍ 25-നാണെന്ന് ടൊയോട്ട വക്താവ് അറിയിച്ചു.
ടൊയോട്ടയുടെ തന്നെ കൊറോള ആള്‍ട്ടിസിന്റെ കുഞ്ഞനുജനെ പോലെയാണ് കാണാന്‍ യാരിസ്. എന്നാല്‍ മികവാര്‍ന്ന സവിശേഷതകളാണ് യാരിസില്‍ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്.
ഏഴ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, നാലു വീലുകളിലും ഡിസ്‌ക് ബ്രേക്ക്, റൂഫില്‍ ഘടിപ്പിച്ച എയര്‍ റീസര്‍ക്കുലേഷന്‍ വെന്റ്, പാര്‍ക്കിങ് സെന്‍സറുകള്‍, ജസ്റ്റര്‍ കണ്‍ട്രോള്‍ ഉള്ള ഓഡിയോ സിസ്റ്റം, എ.ബി.എസ്, ഇ.ബി.ഡി, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഓട്ടോ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, അലോയ് വീലുകള്‍, ടച്ച് സ്‌ക്രീന്‍ നാവിഗേഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയാണ് യാരിസിന്റെ പ്രധാന ഫീച്ചറുകള്‍.
വി.വി.ടി-ഐ പെട്രോള്‍ എഞ്ചിനാണ് യാരിസിന് കരുത്തേകുന്നത്. ആറുസ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ്, ഏഴു സ്പീഡ് സി.വി.ടി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് എന്നീ രണ്ടു ഗിയര്‍ ബോക്‌സുകളാണ് യാരിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 8 മുതല്‍ 10 ലക്ഷം രൂപ വരെയാണ് യാരിസിന്റെ പ്രതീക്ഷിക്കപ്പെടുന്ന വില. എന്നാല്‍ വിലയുടെ കാര്യത്തില്‍ ടൊയോട്ട ചില അത്ഭുതങ്ങള്‍ കാണിക്കുമെന്നാണ് വിലയിരുത്തല്‍.
വീഡിയോ: