ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുകയാണെന്ന് അറിയിച്ച് വാഹന നിര്‍മാതാക്കളായ ടൊയോട്ട. രാജ്യത്തെ വന്‍ നികുതി ഭാരമാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ടൊയോട്ട മോട്ടോര്‍ ഇന്ത്യന്‍ ശാഖാ വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥ് ആണ് ബ്ലൂംബര്‍ഗ് ന്യൂസിനോട് ഇക്കാര്യം വ്യക്തമാക്കിയത്.
നികുതി വര്‍ധനവ് മൂലം പുതിയ യൂണിറ്റുകള്‍ തുടങ്ങുന്നതില്‍ തടസ്സം നേരിടുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ നിന്നുള്ള സമീപനത്തില്‍ ഇദ്ദേഹം അനിഷ്ടവും ഇദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
‘ ഞങ്ങള്‍ക്ക് ഇവിടെ വന്ന് പണം നിക്ഷേപിച്ച ശേഷം ഇപ്പോള്‍ കിട്ടുന്ന സൂചനയെന്തെന്നാല്‍ നിങ്ങളെ ഞങ്ങള്‍ക്ക് വേണ്ടെന്നാണ്,’ വിശ്വനാഥന്‍ ബ്ലൂംബര്‍ഗ് ന്യൂസിനോട് പറഞ്ഞു.
അതേസമയം ഇന്ത്യയിലെ പ്രവര്‍ത്തനം കമ്പനി പൂര്‍ണമായും നിര്‍ത്തിവെക്കില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്.
ടൊയോട്ടയുടെ മാര്‍ക്കറ്റ് ഷെയര്‍ 2.6 ശതമാനമായാണ് ആഗസ്റ്റ് മാസത്തില്‍ കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും പകുതിയോളമാണ് ഇടിഞ്ഞിരിക്കുന്നത്.
ഇന്ത്യയില്‍ കാറുകള്‍, ഇരു ചക്ര വാഹനങ്ങള്‍, സ്‌പോടര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവയ്ക്കുള്ള അധിക നികുതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 28 ശതമാനം നികുതിയാണ് ഇതിനെല്ലാം നല്‍കേണ്ടത്. ഏതു തരം കാറ്, എന്‍ജിന്‍ സൈസ് എന്നിവ പരിഗണിച്ച് ഒരു ശതമാനം മുതല്‍ 22 വരെ പോവുന്ന അധിക ലെവിക്കു പുറമെയാണിത്. ഇത്തരം നികുതി ഈടാക്കല്‍ രാജ്യത്തേക്ക് വിദേശ നിക്ഷേപം കുറയ്ക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ആഢംബര വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അധിക നികുതി ഈടാക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ