| Saturday, 7th July 2018, 12:55 pm

ആര്‍ത്തവ കാലത്ത് ഉപയോഗിക്കുന്ന ടാംപണ്‍ കവര്‍ന്നത് 16കാരിയുടെ ജീവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാനഡ: വിനോദയാത്ര പോയ 16കാരി മരിച്ചത് ആര്‍ത്തവ കാലത്ത് ഉപയോഗിക്കുന്ന ടാംപണില്‍ നിന്നും അണുബാധയേറ്റെന്ന് കണ്ടെത്തല്‍. 2017ലാണ് സാറ മനിടോസ്‌കി മരിക്കുന്നത്.

എന്നാല്‍ മരണകാരണം പുറത്തുവന്നത് ഇന്നലെയാണ്. മരണത്തിനു കാരണമായത് മാരകമായ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം ആണെന്നത് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

കാനഡ സ്വദേശിയാണ് സാറ. ബ്രിട്ടീഷ് കൊളംബിയയിലെ ഹോര്‍ണിബൈ ദ്വീപിലേക്കായിരുന്നു സാറ സ്‌കൂളിന്‍ നിന്നും വിനോദയാത്ര പോയത്.


Read:  ആന്‍ ഫ്രാങ്കിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചിരുന്നു; വിലങ്ങുതടിയായത് യു.എസിന്റെ കുടിയേറ്റ നയവും യുദ്ധവുമെന്ന് ഗവേഷകര്‍


അന്നു രാത്രി സാറയ്ക്ക് ക്യാംപില്‍ കടുത്ത വയര്‍ വേദന അനുഭവപ്പെട്ടു. ഇത് കൂട്ടുകാരോട് പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ ഡോക്ടറെ കാണിക്കുകയോ മാറ്റ് ചികിത്സ എടുക്കുകയോ ചെയ്തില്ല.

രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന സാറ ഉറക്കത്തില്‍ മരിക്കുകയായിരുന്നു. സാറയുടെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ ചുവന്നു തടിച്ച പാടുകള്‍ പ്രഥമപരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ടോക്‌സിക് ഷോക്ക് സിന്‍ഡ്രോമിന്റെ പ്രാരംഭസൂചനകളായിരുന്നു ഇത്. ടാംപണ്‍ ഉപയോഗിക്കുന്ന 100,000 പേരില്‍ മൂന്നു പേരില്‍ ഇത് കണ്ടെത്തുന്നുണ്ട്.


Read:  സുനന്ദകേസ്; ശശി തരൂരിന് ജാമ്യം


15-25 വയസ്സു വരെ പ്രായമുള്ള സ്ത്രീകളിലാണ് ഇത് അധികമായും കണ്ടു വരുന്നത്. വയിളക്കം, തലവേദന, പണി, ശരീര വേദന, രക്തസമ്മര്‍ദം കുറയുക, ദേഹം ചുവന്നു തടിക്കുക, ഛര്‍ദ്ദി എന്നിവയാണ് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍.

രോഗം വരാതെ സൂക്ഷിക്കാന്‍ ടാംപണിന്റെ ഉപയോഗം കുറയ്ക്കുകയേ മാര്‍ഗമൊള്ളൂ. കൂടാതെ രാത്രിയിലും ആറുമണിക്കൂറില്‍ കൂടുതലും ടാംപണ്‍ ഉപയൊഗിക്കരുത്.

We use cookies to give you the best possible experience. Learn more