ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരം റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 19 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സാണ് നേടിയത്.
ബംഗ്ലാദേശിന് വേണ്ടി ഓപ്പണര്‍ തന്‍സിദ് ഹസന്‍ 24 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സ് നേടിയാണ് കൂടാരത്തിലേക്ക് മടങ്ങിയത്. മൈക്കല്‍ ബ്രേസ്‌വെല്ലാണ് താരത്തെ പുറത്താക്കിയത്. ശേഷം ഇറങ്ങിയ മെഹ്ദി ഹസന്‍ സിര്‍സ് 14 പന്തില്‍ 13 റണ്‍സ് നേടിയും പുറത്തായി കിവീസിന്റെ വില്‍ ഒറോര്‍ക്കാണ് താരത്തെ പുറത്താക്കിയത്.
ക്യാപ്റ്റന്‍ നജ്മല്‍ ഹൊസൈന്‍ ഷാന്റോ 58 പന്തില്‍ ഏഴ് ഫോര്‍ അടക്കം 33 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്. ബംഗ്ലാദേശിന് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന നേട്ടം മുറുകെ പിടിച്ചാണ് ഷാന്റോ മുന്നേറുന്നത്.
നിലവില്‍ ക്യാപ്റ്റന് കൂട്ടായി നാലാമന്‍ തൗഹിദ് ഹൃദ്യോയിയാണ് കളത്തിലിറങ്ങിയത്. 17 പന്തില്‍ ആറ് റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ബംഗ്ലാദേശിന് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന താരമാകാനാണ് തൗഹിദിന് സാധിച്ചത്.
ബംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരങ്ങള്‍, റണ്‍സ് (ഇന്നിങ്‌സ്)
നജ്മല്‍ ഹൊസൈന്‍ ഷാന്റോ – 1313* (33)
തൗഹിദ് ഹൃദ്യോയി – 983* (31
മുഷ്ഫിഖര്‍ റഹീം – 982 (31)
മെഹ്ദി ഹസന്‍ മിര്‍സ് – 861 (34)
മത്സരത്തില്‍ എന്ത് വിലകെടുത്തും വിജയം സ്വന്തമാക്കാനാണ് ബംഗ്ലാദേശ് ലക്ഷ്യം വെക്കുന്നത്. നിര്‍ണായകമായ മത്സരത്തില്‍ കിവീസിനോട് തോല്‍വി വഴങ്ങേണ്ടി വന്നാല്‍ സെമി കാണാതെ ബംഗ്ലാദേശിനും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.
Content Highlight: Towhid Hridoy In Record Achievement For Bangladesh