|

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ ടൊവിനോ; നാരദന്റെ പുതിയ പോസ്റ്റര്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരദന്‍. മാര്‍ച്ച് മൂന്നിനാണ് ചിത്രം തീയറ്ററിലെത്തുന്നത്.

മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. അന്നാ ബെന്നാണ് നായിക.

രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ടോവിനോയുടെ ആദ്യ ഗെറ്റപ്പ് വലിയ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ടൊവിനോ തോമസിന്റെ രണ്ടാം ഗെറ്റപ്പിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ടോവിനോ തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്

കട്ട താടിയും മുടിയുമായി പ്ലൈന്‍ ഗ്ലാസ് വെച്ച് ഇന്റലക്ച്വല്‍, സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് ടൊവിനോ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വര്‍ധിപ്പിക്കുന്നതാണ്. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍.

ഡിസംബര്‍ 25ന് പുറത്തിറങ്ങിയ ട്രെയ്ലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. വളരെ മികച്ച പ്രതികരണമാണ് ട്രെയ്ലറിന് സാമൂഹിക മധ്യമങ്ങളില്‍ ലഭിച്ചത്.

ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വളരെയധികം ആവേശമുണ്ടെന്നാണ് നേരത്തെ ടൊവിനോ പറഞ്ഞിരുന്നു. അതിലൊന്ന് ഏറ്റവും മികച്ച ടീമിനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ്.

ആശയത്തിലേക്ക് വരുമ്പോള്‍ ഏറ്റവും കൃത്യമായ ലക്ഷ്യത്തിലേക്ക് തന്നെ ഈ സിനിമ കൊള്ളും. ഒരു അഭിനേതാവ് എന്ന നിലയിലും, കാലാകാരനെന്ന നിലയിലും, ശക്തമായ തിരക്കഥകളില്‍ വിശ്വസിക്കുന്ന വ്യക്തി എന്ന നിലയിലും ഇതില്‍ കൂടുതല്‍ പറയാന്‍ വയ്യെന്നും നിങ്ങളെല്ലാവരും ഇത് കാണണമെന്നുമായിരുന്നു ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചത്.

മിന്നല്‍ മുരളിയോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന ടൊവിനോയുടെ പുതിയ ചിത്രവും കേരളത്തിന് പുറത്തേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. നെറ്റ്ഫ്ളിക്‌സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി തന്നെ തുടരുകയാണ് ചിത്രം ഇപ്പോഴും.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

CONTENT HIGHLIGHTS: Tovino Thomas in the Salt and Pepper look; You can see Naradan’s new poster

Video Stories