അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തഗ്ഗ് ചോദ്യവുമായി ടൊവിനോ തോമസ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള സിനിമകള്‍ ഇനി താന്‍ ചെയ്യില്ലെന്ന് തിരക്കഥകൃത്ത് ജിനു വി. അബ്രഹാം പറഞ്ഞപ്പോഴാണ് ടൊവിനോ തഗ്ഗ് ചോദ്യവുമായി വന്നത്.
ടൊവിനോ തോമസ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ടൊവിനോ വീണ്ടും പൊലീസ് വേഷത്തിലെത്തിയ ചിത്രമായിരുന്നു ഇത്.
2022ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമാണ് കടുവ. ഇരുചിത്രങ്ങള്‍ക്കും വേണ്ടി തിരക്കഥയൊരുക്കിയത് ജിനു വി. അബ്രഹാമായിരുന്നു.
അന്വേഷിപ്പിന്‍ കണ്ടെത്തും 1980-90 കാലഘട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ കഥ പറഞ്ഞപ്പോള്‍ കടുവ 1990 കളുടെ പശ്ചാത്തലത്തില്‍ വ്യവസായിയായ കടുവക്കുന്നേല്‍ കുരിയാച്ചനും ഐ.ജി. ജോസഫ് ചാണ്ടിയും തമ്മിലുള്ള ഈഗോ യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറഞ്ഞത്.
ഇത് ഒരു കംഫര്‍ട്ട് സോണായി മാറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഇനിയിത് ആവര്‍ത്തിക്കില്ല’ എന്നായിരുന്നു ജിനുവിന്റെ മറുപടി. രണ്ടുതരം ഇഷ്ടങ്ങളുടെ ഭാഗമായുണ്ടായ സിനിമകളാണ് ഇതെന്നാണ് ജിനു പറയുന്നത്.
ആ കാലഘട്ടത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയുണ്ടാകുന്നത്.
ആ കാലഘട്ടത്തിലെ മാസ് സിനിമകളുടെ എല്ലാവിധ ടെംപ്ലെറ്റുകളുമുള്ള പടം ചെയ്യണമെന്ന ആഗ്രഹത്തിലാണ് കടുവ സിനിമയ്ക്ക് കഥയെഴുതുന്നതെന്നും ജിനു പറഞ്ഞു.
അതുകൊണ്ട് തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള സിനിമകള്‍ ഇനി താന്‍ ചെയ്യില്ലെന്ന് ജിനു മറുപടി പറയുകയായിരുന്നു. അതോടെ ടൊവിനോ ചിരിയോടെ ചോദിച്ചത്, സിനിമയുടെ രണ്ടാം ഭാഗം വരുമ്പോള്‍ തന്നെ നരയിട്ട് അഭിനയിപ്പിക്കാനുള്ള പരിപാടിയാണോ എന്നായിരുന്നു.
‘അപ്പോള്‍ ഇനി സിനിമയുടെ രണ്ടാം ഭാഗം വരുമ്പോള്‍ റിട്ടേര്‍മെന്റിന് തൊട്ടുമുമ്പ് നില്‍ക്കുന്ന രൂപത്തില്‍ എന്നെ നരയിട്ട് അഭിനയിപ്പിക്കാനുള്ള പരിപാടിയാണോ?,’ ടോവിനോ തോമസ് ചോദിച്ചു.
Content Highlight: Tovino Thomas with a thug question in the press meet of Anweshippin Kandethum Movie