|

പുഷ്പ കടുവയെ ഇറക്കിയാല്‍ മിന്നല്‍ മുരളി സിംഹത്തെ ഇറക്കും; ടൊവിനോയുടെ വീഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൂട്ടിങ് തിരക്കുകളില്‍ നിന്നും ഇടവേളയെടുത്ത് കുടുംബത്തിനൊപ്പം ആഫ്രിക്കയില്‍ അവധി ആഘോഷമാക്കുകയാണ് ടൊവിനോ തോമസ്. ടൂറിസ്റ്റ് കേന്ദ്രത്തില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം താരം പുറത്ത് വിട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത് ഒരു വെറൈറ്റി വീഡിയോ ആണ്. വനത്തിലൂടെ നടക്കുന്ന സിംഹത്തിനൊപ്പമെടുത്ത സെല്‍ഫി വീഡിയോ ആണ് ടൊവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ‘പുഷ്പ അതുവഴി വന്നായിരുന്നോ, പുഷ്പ റീലോഡഡ് ആണോ, ഇത് മിന്നല്‍ മുരളിയാണെന്ന് സിംഹത്തിന് അറിയില്ലല്ലോ, സിംഹം ഒരടി പിന്നോട്ട് വെച്ചാല്‍ ടൊവിനോ വരുന്നുണ്ടെന്നാണ്,’ എന്നിങ്ങനെയാണ് കമന്റുകള്‍.

2018, നീലവെളിച്ചം എന്നിവയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന ടൊവിനോ ചിത്രങ്ങള്‍. ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന 2018 പ്രളയത്തെ ആസ്പദമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

ആഷിക് അബു ചിത്രം നീലവെളിച്ചം വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ കേന്ദ്രീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. റിമ കല്ലിങ്കല്‍ നായകയാവുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: tovino thomas video with lioness