| Sunday, 22nd September 2024, 9:00 am

ആ ചിത്രങ്ങളുടെ പ്രമോഷന്‍ ബജറ്റ് മാത്രം എ.ആര്‍.എമ്മിന്റെ മൊത്തം ബജറ്റിനു തുല്യം: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ ഇറങ്ങിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. സുജിത് നമ്പ്യാരിന്റെ രചനയില്‍ നവാഗതനായ ജിതില്‍ ലാല്‍ സംവിധാനം ചെയ്ത് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തില്‍ മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്. ത്രീ.ഡിയില്‍ അണിയിച്ചൊരുക്കിയ ചിത്രം ബിഗ് ബജറ്റായാണ് ഒരുക്കിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററില്‍ നിന്ന് നേടുന്നത്.

ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനും പുതുമുഖങ്ങളാണെന്നും ചിത്രത്തിന്റെ അവസാനത്തെ പൈസവരെയും ചിത്രത്തിന്റെ പെര്‍ഫെക്ഷന് വേണ്ടി ഉപയോഗിക്കുകയായിരുന്നെന്നും ടൊവിനോ പറയുന്നു. സിനിമക്ക് വേണ്ടി ഉപയോഗിക്കേണ്ട പണം മാര്‍ക്കറ്റിങ്ങിന് വേണ്ടി മാറ്റിവെക്കാന്‍ മനസനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ക്കറ്റിങ്ങിന് വളരെ വലിയ ബജറ്റിടാന്‍ മാത്രം വലിപ്പം നമ്മുടെ ഇന്‍ഡസ്ട്രിക്കില്ലെന്നും ഇതരഭാഷകളിലെ പല വന്‍കിട ചിത്രങ്ങളുടെയും പ്രമോഷന്‍ ബജറ്റ് എ.ആര്‍.എമ്മിന്റെ മൊത്തം ബജറ്റിനു തുല്യമാണെന്നും ടൊവിനോ പറയുന്നു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ സ്‌കെയിലിലുള്ള ചിത്രം, ത്രീ.ഡി, ടൊവിനോയുടെ ട്രിപ്പിള്‍ റോള്‍, എന്നിട്ടും ചിത്രം അര്‍ഹിക്കുന്ന രീതിയിലുള്ള മാര്‍ക്കറ്റിങ് ഉണ്ടായില്ലെന്നു തോന്നുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘പുതുമുഖ സംവിധായകനാണ്. പുതിയ എഴുത്തുകാരനും. ഈ ചിത്രം ഇത്ര വലിയ രീതിയില്‍ ത്രീ.ഡിയില്‍ തന്നെ വേണമെന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. കയ്യിലുള്ള അവസാനത്തെ പൈസ വരെയും ചിത്രത്തിന്റെ പെര്‍ഫക്ഷനു വേണ്ടി ചെലവിടാനാണ് ഞങ്ങള്‍ ശ്രമിച്ചത്.

ചിത്രത്തിനായി ഉപയോഗിക്കേണ്ട തുക മാര്‍ക്കറ്റിങ്ങിനായി മാറ്റിവയ്ക്കാന്‍ മനസ്സ് അനുവദിച്ചില്ല. മാത്രമല്ല, മാര്‍ക്കറ്റിങ്ങിനു വളരെ വലിയ ബജറ്റിടാന്‍ മാത്രം വലിപ്പം നമ്മുടെ ഇന്‍ഡസ്ട്രിക്കില്ല. ഇതരഭാഷകളിലെ പല വന്‍കിട ചിത്രങ്ങളുടെയും പ്രമോഷന്‍ ബജറ്റ് എ.ആര്‍.എമ്മിന്റെ മൊത്തം ബജറ്റിനു തുല്യമാണ്,’ ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talks About Promotion Budget Of A.R.M movie

We use cookies to give you the best possible experience. Learn more