മലയാള സിനിമ മേഖലയിലെ പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനെ സ്വാഗതം ചെയ്യുന്നെന്ന് നടന്‍ ടൊവിനോ തോമസ്. പ്രോഗ്രസീവ് ആയിട്ടുള്ള എന്ത് കാര്യമായാലും അത് നല്ലതാണെന്നും ഇതെല്ലാം ഒരു റെവല്യൂഷന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമ മേഖലയിലെ പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനെ സ്വാഗതം ചെയ്യുന്നെന്ന് നടന്‍ ടൊവിനോ തോമസ്. പ്രോഗ്രസീവ് ആയിട്ടുള്ള എന്ത് കാര്യമായാലും അത് നല്ലതാണെന്നും ഇതെല്ലാം ഒരു റെവല്യൂഷന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ അമ്മ താര സംഘടനയുടെ ഭാഗമാണ് താനെന്നും എന്നാല്‍ മറ്റ് സംഘടനാ കൂടുതല്‍ നല്ലതാണെന്ന് തോന്നിക്കഴിഞ്ഞാല്‍ അതിന്റെ ഭാഗമാകുമെന്നും ടൊവിനോ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുതിയ സംഘടനയുടെ ചര്‍ച്ചകളില്‍ ഞാന്‍ ഇതുവരെ ഭാഗമല്ല. ഞാന്‍ എന്റെ പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിന്റെ പ്രൊമോഷനെല്ലാം ആയി തിരക്കിലായിരുന്നു. പ്രോഗ്രസീവ് ആയിട്ടുള്ള എന്ത് കാര്യമായാലും അത് നല്ലതാണ്. അതിന്റെയൊക്കെ വരും വരായ്കകളെ കുറിച്ച് ആലോചിച്ചും ചിന്തിച്ചും ഉണ്ടാകേണ്ടതാണിത്. ഇതൊക്കെ ഒരു റെവല്യൂഷന്റെ ഭാഗമാണ്. പ്രോഗ്രഷന്‍ ഉണ്ടാകണമല്ലോ.
ഞാന്‍ ഇപ്പോഴും അമ്മയുടെ ഭാഗമാണ്. മറ്റ് ഏത് സംഘടനയാണെങ്കിലും അതാണ് ബെറ്റര്‍ എന്ന് തോന്നി കഴിഞ്ഞാല്‍ അതിന്റെ ഭാഗമാക്കണം,’ ടൊവിനോ തോമസ് പറയുന്നു.
ചലച്ചിത്രമേഖലയിലെ പുരോഗമന കാഴ്ച്ചപാടുള്ള പ്രവര്‍ത്തകരുടെ കൂട്ടായമയാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍. മലയാളത്തിലെ സിനിമാ സംഘടനകള്‍ക്ക് ബദലായി ഒരുങ്ങുന്ന പുതിയ സംഘടനയാണ് ഇത്. അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ പേരില്‍സംവിധായകന്‍ അനുരാഗ് കശ്യപ് ആയിരുന്നു ഇതിന്റെ സര്‍ക്കുലര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. രാജീവ് രവി, ആഷിഖ് അബു, റീമ കല്ലിങ്കല്‍, ബിനീഷ് ചന്ദ്ര എന്നിവരും സംഘടനയില്‍ അംഗങ്ങളാകും.
Content highlight: Tovino Thomas Talks About Progressive Film Makers Association