| Saturday, 7th December 2024, 7:11 pm

ആ സംവിധായകന്‍ നന്നായി പണി എടുത്തോളും, സിനിമ മോശമാകാന്‍ സമ്മതിക്കില്ല: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫോറന്‍സിക് എന്ന ചിത്രത്തിന് ശേഷം അഖില്‍ പോള്‍- അനസ് ഖാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ തൃഷയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പൃഥ്വിരാജും കാര്‍ത്തിയും ചേര്‍ന്ന് പുറത്ത് വിട്ടിരുന്നു.

ഫോറന്‍സിക് സിനിമയുടെയും ഐഡന്റിറ്റി എന്ന ചിത്രത്തിന്റെയും രചയിതാക്കളും സംവിധായകരുമായ അഖില്‍ പോളിനെ കുറിച്ചും അനസ് ഖാനെ കുറിച്ചും സംസാരിക്കുകയാണ് ടൊവിനോ തോമസ്. അന്നും ഇന്നും എന്നും തന്റെ വിശ്വാസം സംവിധായകരായ അനസും അഖിലും ഉഴപ്പിയിട്ട് ഒരു സിനിമയും മോശം ആകില്ല എന്നതാണെന്ന് ടൊവിനോ പറയുന്നു.

നന്നായി പണിയെടുത്ത് ഒരു സിനിമ മോശം ആകുകയാണെങ്കില്‍ അതില്‍ കുറ്റബോധം തോന്നേണ്ട ആവശ്യം ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അറിവില്‍ എല്ലാവരും നന്നായി പണിയെടുത്ത ഒരു സിനിമയും മോശം ആയിട്ടില്ലെന്നും ടൊവിനോ പറഞ്ഞു.

‘ഫോറന്‍സിക് എന്ന് പറയുന്ന സിനിമ ചെയ്യുന്ന സമയത്താണെങ്കിലും അന്നും ഇന്നും എന്നും എന്റെ വിശ്വാസം അഖിലും അനസും ഉഴപ്പിയിട്ട് ഒരു സിനിമ മോശം ആകില്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരു സ്ഥലത്ത് നമ്മള്‍ പോയി നില്‍കുമ്പോള്‍ നമ്മുക്ക് ഒരു സുരക്ഷിതത്വം അനുഭവപ്പെടുന്നത് ഒരു ഈ സിനിമ മോശമാകാന്‍ അതിന്റെ സംവിധായകര്‍ സമ്മതിക്കില്ല, നന്നായി പണിയെടുത്തോളും എന്നറിയുമ്പോഴാണ്.

നമ്മളെല്ലാം നന്നായി പണിയെടുത്തിട്ട് ഒരു സിനിമ മോശമാകുകയാണെങ്കില്‍ നമുക്കതില്‍ കുറ്റബോധം തോന്നേണ്ട ആവശ്യമില്ല. എന്റെ അനുഭവത്തില്‍ നല്ലപോലെ എല്ലാവരും പണിയെടുത്തിട്ടുള്ള സിനിമകളെല്ലാം നല്ല രീതിയില്‍ തന്നെ വിജയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് അത് വര്‍ക്ക് ആയിട്ടുണ്ട്,’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talks About Identity Movie Directors Akhil Paul And Anas khan

We use cookies to give you the best possible experience. Learn more