എല്ലാ മനുഷ്യരിലും ഫെമിനിനും മസ്‌കുലിനുമായ ഫീച്ചേഴ്‌സുണ്ടാകുമെന്ന് പറയുകയാണ് നടന്‍ ടൊവിനോ തോമസ്. താന്‍ സ്വയം ഒബ്‌സേര്‍വ് ചെയ്യുന്ന സമയത്ത് തനിക്ക് മസ്‌കുലിന്‍ ആയ ഫീച്ചേഴ്‌സും ഫെമിനിനായ ഫീച്ചേഴ്‌സുമുള്ളതായി തോന്നിയിട്ടുണ്ടെന്നും ടൊവിനോ പറയുന്നു.
മായാമോഹിനി പോലെയുള്ള ഫീമെയില്‍ വേര്‍ഷന്‍ ചെയ്യുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍. വളരെ എക്‌സൈറ്റിങ്ങായ സ്‌ക്രിപ്റ്റാണെങ്കിലും താന്‍ ചെയ്താല്‍ നന്നാകുമെന്ന് ഉറപ്പുള്ള കഥാപാത്രമാണെങ്കിലും സന്തോഷത്തോടെ അത്തരം വേഷങ്ങള്‍ ചെയ്യാമെന്നാണ് ടൊവിനോ തോമസ് പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘മായാമോഹിനി പോലെയുള്ള ഫീമെയില്‍ വേര്‍ഷന്‍ കഥാപാത്രം ചെയ്യുമോയെന്ന് ചോദിച്ചാല്‍ വളരെ എക്‌സൈറ്റിങ്ങായ സ്‌ക്രിപ്റ്റാണെങ്കില്‍ ചെയ്യാം. ഞാന്‍ അത്തരം ഒരു ഫീമെയില്‍ വേഷം ചെയ്യണമെന്ന് ഡിമാന്‍ഡ് ചെയ്യപ്പെടുന്ന സിനിമ ആണെങ്കില്‍ ഓക്കെയാണ്.
ഞാന്‍ ചെയ്താല്‍ നന്നാകുമെന്ന് ഉറപ്പുള്ള കഥാപാത്രം കൂടെയാകണം. അങ്ങനെയെങ്കില്‍ ഞാന്‍ സന്തോഷത്തോടെ ചെയ്യും. പക്ഷെ അതിന് ഞാന്‍ ഫിസിക്കലി കുറച്ച് മാറ്റങ്ങള്‍ വരുത്തണം. ഷോള്‍ഡറിന്റെ വീതി കുറക്കേണ്ടി വരും. അല്ലെങ്കില്‍ ആ കഥാപാത്രത്തെ നന്നായി തോന്നില്ല.
എല്ലാ മനുഷ്യരിലും ഫെമിനിനും മസ്‌കുലിനുമായ ഫീച്ചേഴ്‌സ് ഉണ്ടാകും. അതായത് ആണുങ്ങളില്‍ ഫെമിനിന്‍ ഫീച്ചേഴ്‌സും സ്ത്രീകളില്‍ മസ്‌കുലിന്‍ ഫീച്ചേഴ്‌സും ഉണ്ടാകും. ചെറിയ വേരിയേഷനിലാകും ഉണ്ടാകുക.
ഞാന്‍ എന്നെത്തന്നെ ഒബ്‌സേര്‍വ് ചെയ്യുന്ന സമയത്ത് എനിക്ക് മസ്‌കുലിന്‍ ആയ ഫീച്ചേഴ്‌സും ഫെമിനിനായ ഫീച്ചേഴ്‌സും ഉള്ളതായി തോന്നിയിട്ടുണ്ട്,’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino Thomas Talks About Feminine Characters Like Mayamahini