മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുന്‍നിര നായക നടന്മാര്‍ക്കിടയിലേക്ക് വളര്‍ന്നുവരാന്‍ താരത്തിന് സാധിച്ചിരുന്നു. സഹ സംവിധായകനായി തന്റെ കരിയര്‍ ആരംഭിച്ച ടൊവിനോ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.
തുടര്‍ന്ന് വ്യത്യസ്ത വേഷങ്ങളിലൂടെ അന്യഭാഷയില്‍ അടക്കം തിരക്കുള്ള താരമായി ടൊവിനോ മാറി. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സിനിമകള്‍ എല്ലാകാലത്തേക്കും ഇവിടെ അവശേഷിക്കുമെന്നും കുറേകാലം കഴിഞ്ഞ് കാണുമ്പോള്‍ ചിലത് കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടടപെടുമെന്നും പറയുകയാണ് ടൊവിനോ.
‘എനിക്ക് പലപ്പോഴും നല്ല പാട്ടുകളുടെ ഭാഗമാകാന്‍ കഴിയാറുണ്ട്. ഒരു സിനിമ പോലും തിയേറ്ററില്‍ പോയി കാണാത്തവര്‍ ആ പാട്ടുകള്‍ കേള്‍ക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഒരാള്‍ എന്റെയടുത്ത് വന്നു പറഞ്ഞു, അയാള്‍ തിയേറ്ററില്‍ പോയി സിനിമ കാണാറില്ല, പക്ഷേ എന്റെ പാട്ടുകള്‍ കേള്‍ക്കാറുണ്ടെന്ന്.
‘തല്ലുമാല’യില്‍ ശരീരത്തിന് വേദനയാകുന്ന അടിയും ഇടിയുമൊക്കെ കിട്ടിയിട്ടുണ്ട്. അതൊക്കെ ദിവസങ്ങള്‍ക്കുള്ളില്‍ മാറും. എന്നാല്‍ നമ്മള്‍ ചെയ്തു വെച്ച സിനിമകള്‍ എല്ലാകാലത്തേക്കും അവിടെ കാണും.
എനിക്ക് ‘ഡിയര്‍ ഫ്രണ്ട്’ ഒരുതരം സാറ്റിസ്ഫാക്ഷന്‍ തന്ന സിനിമയാണ്. ആ സിനിമ മാഞ്ഞുപോകില്ല. അത് അവിടെയുണ്ടാകും. ചിലപ്പോള്‍ കുറേകാലം കഴിഞ്ഞ് കാണുമ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് അത് ഇഷ്ടടപെടും.
‘മിന്നല്‍ മുരളി’യാണ് എനിക്ക് മറ്റൊരുതരത്തിലുള്ള വിസിബിലിറ്റി തന്നത്. വേറെയൊരു തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഞാന്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് ആഗ്രഹിച്ചതിനും എത്രയോ മുകളിലാണ് ആ സിനിമ. ‘മിന്നല്‍ മുരളി’ എന്റെ ഏറ്റവും വലിയ സിനിമയാണ്. ബഡ്ജറ്റ് കൊണ്ടല്ല വലുതെന്നു പറയുന്നത്. എന്റെ കരിയറിലെ വലിയ സിനിമയാണ്.
എനിക്ക് ഒരുപാട് സ്നേഹം ലഭിക്കാന്‍ കാരണമായ ഒരു സിനിമയാണ് ‘മായാനദി’. ഇപ്പോഴും ആ സിനിമ കണ്ട് എന്നെ മാത്തനെന്ന് വിളിക്കുന്നവരുണ്ട്. മാത്തന്‍ കുറെ ആളുകളുടെ പ്രതീകമാണ്. ഞാന്‍ ഒരിക്കലും വളരെ മെച്ചുവേര്‍ഡായി അല്ലെങ്കില്‍ സീരിയസായി സംസാരിക്കാന്‍ ഇഷ്ടടമുള്ള ആളല്ല. അതുകൊണ്ട് മാത്തനെ എനിക്ക് നന്നായി റിലേറ്റ് ചെയ്യാന്‍ പറ്റും,’ ടൊവിനോ പറഞ്ഞു
Content Highlight: Tovino Thomas Talks About Dear Friend Movie