എനിക്ക് അതില്‍ താത്പര്യമില്ല; ടൊവിനോ തോമസിനെ പോലെയാകണം എല്ലാ കഥാപാത്രവുമെന്ന് നിര്‍ബന്ധവുമില്ല
Film News
എനിക്ക് അതില്‍ താത്പര്യമില്ല; ടൊവിനോ തോമസിനെ പോലെയാകണം എല്ലാ കഥാപാത്രവുമെന്ന് നിര്‍ബന്ധവുമില്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd February 2024, 8:53 pm

തനിക്ക് ഡാന്‍സ് താത്പര്യമില്ലെന്നും താന്‍ ഡാന്‍സ് എന്‍ജോയ് ചെയ്യുന്ന ആളല്ലെന്നും നടന്‍ ടൊവിനോ തോമസ്. എന്നാല്‍ മറ്റുള്ളവര്‍ ഡാന്‍സ് ചെയ്യുന്നത് കണ്ട് എന്‍ജോയ് ചെയ്യാറുണ്ടെന്നും സ്വയം ഡാന്‍സ് കളിച്ച് എന്‍ജോയ് ചെയ്യാറില്ലെന്നും താരം പറഞ്ഞു.

 വളരെ പ്രൈവറ്റായ ഒരു സാഹചര്യത്തില്‍ പോലും താന്‍ ഡാന്‍സ് ചെയ്യില്ലെന്നും തല്ലുമാലയില്‍ സിനിമയുടെ ആവശ്യത്തിന് മാത്രമാണ് ഡാന്‍സ് ചെയ്തതെന്നും താരം പറയുന്നു.

ആ സിനിമയിലെ കഥാപാത്രമാണ് അതെന്നും ടൊവിനോ തോമസിനെ പോലെയാകണം എല്ലാ കഥാപാത്രവുമെന്ന് നിര്‍ബന്ധമില്ലെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.

‘എനിക്ക് അങ്ങനെ ഡാന്‍സ് അത്ര താത്പര്യമില്ല. ഞാന്‍ വളരെ നന്നായി അതിനെ എന്‍ജോയ് ചെയ്യുന്ന ആളല്ല. മറ്റുള്ളവര്‍ ഡാന്‍സ് ചെയ്യുന്നത് കണ്ട് എന്‍ജോയ് ചെയ്യാറുണ്ട്. സ്വയം ഡാന്‍സ് കളിച്ച് എന്‍ജോയ് ചെയ്യാറില്ല.

വളരെ പ്രൈവറ്റ് ആയ ഒരു സാഹചര്യത്തില്‍ പോലും ഡാന്‍സ് ചെയ്യില്ല. പിന്നെ ഇത് സിനിമയുടെ ആവശ്യത്തിനാണ്. ഞാനല്ല അത്. ആ സിനിമയിലെ കഥാപാത്രമാണ്. ടൊവിനോ തോമസിനെ പോലെയാകണം എല്ലാ കഥാപാത്രവുമെന്ന് നിര്‍ബന്ധമില്ല,’ ടൊവിനോ തോമസ് പറയുന്നു.

അതേസമയം, ടൊവിനോ പൊലീസ് കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോയുടെ അച്ഛനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമൊക്കെയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ഇമോഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളിലെത്തുന്നത്.


Content Highlight: Tovino Thomas Talks About Dance In Movies