എമ്പുരാന്‍ വരുമ്പോള്‍ നമ്മള്‍ അച്ചീവ് ചെയ്യുന്നത് ഒരു ഇന്ത്യന്‍ സിനിമയെന്ന ടാഗാണ്; കാരണം... ടൊവിനോ തോമസ്
Film News
എമ്പുരാന്‍ വരുമ്പോള്‍ നമ്മള്‍ അച്ചീവ് ചെയ്യുന്നത് ഒരു ഇന്ത്യന്‍ സിനിമയെന്ന ടാഗാണ്; കാരണം... ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd February 2024, 9:51 am

വലിയ സിനിമകള്‍ വരുമ്പോഴാണ് മലയാള സിനിമാമേഖല വളരുന്നതെന്നും വലിയ ബജറ്റില്‍ വലിയ സിനിമയുണ്ടാക്കി കഴിഞ്ഞാല്‍ നമ്മുടെ മൊത്തം ഇന്‍ഡസ്ട്രിയിലെ സാധാരണ സിനിമകളുടെ ബജറ്റും കൂടുമെന്നും നടന്‍ ടൊവിനോ തോമസ്.

കണ്ടന്റ് ഓറിയന്റഡ് സിനിമക്ക് പൈസ മുടക്കാന്‍ മടിച്ചു നില്‍ക്കുന്ന ആളുകള്‍ ഒരു കൊമേഷ്യല്‍ സിനിമ മലയാളത്തില്‍ ഹിറ്റായാല്‍, മുമ്പ് ഉള്ളതിനേക്കാള്‍ സാധ്യതകള്‍ മലയാളത്തില്‍ വര്‍ധിച്ചെന്ന് മനസിലാക്കുമെന്നും താരം പറഞ്ഞു.

തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. എമ്പുരാന്‍ സിനിമ വരുമ്പോള്‍ നമ്മള്‍ അച്ചീവ് ചെയ്യുന്നത് ഒരു ഇന്ത്യന്‍ സിനിമയെന്ന ടാഗാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘വലിയ സിനിമകള്‍ വരുമ്പോഴാണ് മലയാളം സിനിമാ ഇന്‍ഡസ്ട്രി വലുതാകുന്നത്. വലിയ ബജറ്റില്‍ വലിയ സിനിമയെടുത്ത് ഒരു ഓളമുണ്ടാക്കി കഴിഞ്ഞാല്‍ നമ്മുടെ മൊത്തം ഇന്‍ഡസ്ട്രിയിലെ സാധാരണ സിനിമകളുടെ ബജറ്റും കൂടും.

റെവന്യു അനുസരിച്ചല്ലേ ആളുകള്‍ കൂടുതല്‍ പണം ചെലവഴിക്കുക. കണ്ടന്റ് ഓറിയന്റഡ് സിനിമക്ക് പൈസ മുടക്കാന്‍ മടിച്ചു നില്‍ക്കുന്ന ആളുകള്‍ ഒരു കൊമേഷ്യല്‍ സിനിമ കയറി ഹിറ്റാകുമ്പോള്‍, മുമ്പ് ഉള്ളതിനേക്കാള്‍ സാധ്യതകള്‍ ഇവിടെ വര്‍ധിച്ചെന്ന് മനസിലാക്കും. അവര്‍ കണ്ടന്റ് ഓറിയന്റഡ് സിനിമകള്‍ ചെയ്യാന്‍ മുന്നോട്ട് വരും.

ഓരോ ഇന്‍ഡസ്ട്രിയും പതിയെ മാത്രമേ വളരുകയുള്ളൂ. ഓരോ സമയവും വലിയ ഹിറ്റ് സിനിമകള്‍ ഉണ്ടാകുമ്പോള്‍ പുതിയ വാതിലുകള്‍ തുറന്നു കിട്ടും. ഇപ്പോള്‍ 2018 പോലെയുള്ള ഒരു സിനിമ നോക്കുമ്പോള്‍, ആ സിനിമ ഹിറ്റായത് കൊണ്ട് നമുക്ക് പുതിയ ചാനല്‍ തുറന്നു കിട്ടും.

കര്‍ണാടകയിലോ തമിഴ്‌നാട്ടിലോ തെലുങ്കാനയിലോ ആന്ധ്രയിലോ കൊണ്ടുപോയി റിലീസ് ചെയ്യാനുള്ള ധൈര്യം കൂടി. കാരണം അവിടെ ആ സിനിമകള്‍ സ്വീകരിക്കാന്‍ ആളുകളുണ്ട്. അത് ഓരോ വലിയ സിനിമകള്‍ വരുമ്പോള്‍ അച്ചീവ് ചെയ്‌തെടുക്കുന്നതാണ്.

ഇപ്പോള്‍ എമ്പുരാന്‍ വരുമ്പോള്‍ നമ്മള്‍ അച്ചീവ് ചെയ്യുന്നത് ഔട്ട് സൈഡ് കേരളയാണ്. ഒരു ഇന്ത്യന്‍ സിനിമയെന്ന ടാഗാണ് ഉണ്ടാകാന്‍ പോകുന്നത്,’ ടൊവിനോ തോമസ് പറയുന്നു.


Content Highlight: Tovino Thomas Talks About Big Budget Movies In Malayalam