| Saturday, 7th December 2024, 10:06 am

ഞാനും ആ നടനും എപ്പോള്‍ ഒരുമിച്ചാലും അടിപൊളിയാണ്; ഇനിയും അയാള്‍ക്കൊപ്പം സിനിമകള്‍ ചെയ്യാനാകട്ടെ: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി വന്ന് പിന്നീട് അഭിനയത്തിലേക്ക് കടന്നുവന്ന നടനാണ് ടൊവിനോ തോമസ്. വില്ലനായും സഹനടനായും അഭിനയം തുടങ്ങിയ ടൊവിനോ വളരെ പെട്ടെന്നായിരുന്നു മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചത്.

ഇപ്പോള്‍ താനും നടന്‍ അജു വര്‍ഗീസും ഒരുമിച്ച സിനിമകളെ കുറിച്ച് പറയുകയാണ് ടൊവിനോ. താനും അജുവും എപ്പോള്‍ ഒരുമിച്ചാലും ആ സിനിമ അടിപൊളിയാകുമെന്നും ഒരുമിച്ച എല്ലാ പടങ്ങളും അങ്ങനെയാണെന്നും നടന്‍ പറയുന്നു.

വലിയ സന്തോഷമുള്ള കാര്യമാണ് അതെന്നും ഓരോ തവണ ലൊക്കേഷനുകളില്‍ കാണുമ്പോഴും തങ്ങള്‍ക്ക് പറയാനുള്ളത് ഒരുമിച്ച് വര്‍ക്ക് ചെയ്ത സിനിമകളുടെ വിജയത്തിന്റെ കഥയാണെന്നും ടൊവിനോ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ഐഡന്റിറ്റി എന്ന സിനിമയുടെ ലോഞ്ചിങ്ങിനിടെ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘ഞാനും അജുവേട്ടനും എപ്പോള്‍ ഒരുമിച്ചാലും ആ പടം അടിപൊളിയാകും. ഞങ്ങള്‍ ഒരുമിച്ച എല്ലാ പടങ്ങളും അങ്ങനെയാണ്. അത് സത്യത്തില്‍ വലിയ സന്തോഷമുള്ള കാര്യമാണ്. വീണ്ടും വീണ്ടും ലൊക്കേഷനുകളില്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് ഒരുമിച്ച് വര്‍ക്ക് ചെയ്ത സിനിമകളുടെ വിജയത്തിന്റെ കഥയാണ്.

അത് ശരിക്കും രസമുള്ള അനുഭവം തന്നെയാണ്. അപ്പോള്‍ അതിന് അജുവേട്ടനോട് ഒരുപാട് നന്ദി. ഇനിയും നമുക്ക് ഒരുമിച്ച് സിനിമകള്‍ ചെയ്യണം,’ ടൊവിനോ തോമസ് പറയുന്നു.

ഐഡന്റിറ്റി:

ഫോറന്‍സിക് എന്ന സിനിമക്ക് ശേഷം അഖില്‍ പോള്‍ – അനസ് ഖാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. ടൊവിനോ തോമസ് നായകനാകുന്ന ഈ സിനിമയില്‍ തെന്നിന്ത്യന്‍ നടി തൃഷയും നടന്‍ വിനയ് റായും പ്രധാനവേഷങ്ങളില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ത്രില്ലര്‍ സസ്‌പെന്‍സ് ഴോണറില്‍ ഇറങ്ങുന്ന ഐഡന്റിറ്റി, ഹേയ് ജൂഡ് എന്ന സിനിമക്ക് ശേഷം തൃഷ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ്. മഡോണ സെബാസ്റ്റ്യന്‍, ഗൗതം വാസുദേവ് മേനോന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, റെബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Content Highlight: Tovino Thomas Talks About Aju Varghese

We use cookies to give you the best possible experience. Learn more