തൻ്റെ നിർമിച്ചിരിക്കുന്ന സിനിമകളെക്കുറിച്ചും ബേസിൽ ജോസഫിനെക്കുറിച്ചും സംസാരിക്കുകയാണ് നടൻ ടൊവിനോ തോമസ്. വഴക്ക്, അദൃശ്യജാലകങ്ങൾ, കള തുടങ്ങിയ സിനിമകളാണ് ടൊവിനോ പ്രൊഡക്ഷൻസ് ചെയ്ത സിനിമയെന്ന് ടൊവിനോ തോമസ് പറയുന്നു.
തങ്ങൾ മാർക്കറ്റ് വാല്യൂവും സാറ്റലൈറ്റ് ഡിജിറ്റൽ റൈറ്റ്സും ഒക്കെയുള്ള ഒരു നടനെ വച്ച് സിനിമയെടുത്തിട്ടുണ്ടെന്നും അത് ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ് ആണെന്നും ടൊവിനോ പറയുന്നു. ബേസിൽ, രാജേഷ് മാധവൻ, സിജു തുടങ്ങിയവർ അഭിനയിക്കുന്നുണ്ടെന്നും മരണമാസ് ഒരു ഫൺ പടമായിരിക്കും എന്നും ടൊവിനോ പറഞ്ഞു. മിന്നൽ മുരളിയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ശിവപ്രസാദ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നതെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
കൗമുദി ചാനലിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
‘ വഴക്ക്, അദൃശ്യജാലകങ്ങൾ, കള തുടങ്ങിയ സിനിമകളാണ് ടൊവിനോ പ്രൊഡക്ഷൻസ് ചെയ്തിരിക്കുന്നത്. ഇനി ഞങ്ങൾ ഭയങ്കര മാർക്കറ്റ് വാല്യു ഉള്ള സാറ്റലൈറ്റ് ഡിജിറ്റൽ റൈറ്റ്സും ഒക്കെയുള്ള വലിയ സാറിനെ വച്ചിട്ട് ഒരു സിനിമ ചെയ്തിട്ടുണ്ട്, ബേസിൽ ജോസഫ് അഭിനയിക്കുന്ന മരണമാസ്.
ബേസിൽ, രാജേഷ് മാധവൻ, സിജു, സുരേഷേട്ടൻ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. അതൊരു ഫൺ പടമായിരിക്കും. ശിവപ്രസാദ് ആണ് ഡയറക്ട് ചെയ്യുന്നത്. ശിവപ്രസാദ്, മിന്നലിൽ അസോസിയേറ്റ് ആയിരുന്നു,’ ടൊവിനോ പറയുന്നു.
നടൻ സിജു സണ്ണി രചനയും ശിവപ്രസാദ് സംവിധാനവും ചെയ്ത് ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ് ഏപ്രിൽ 10നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.
ബേസിൽ, രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Tovino Thomas Talking About His New Movie