നിലവിൽ മലയാളത്തിൽ ഏറെ ആരാധകരുള്ള ഡയറക്ടർ ആക്ടർ കൂട്ടുകെട്ടാണ് ബേസിൽ ജോസഫും ടൊവിനോ തോമസും. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം ഗോദയായിരുന്നു. ചിത്രം തിയേറ്ററിൽ വലിയ വിജയമായി മാറിയിരുന്നു. ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് ഗോദ.
നിലവിൽ മലയാളത്തിൽ ഏറെ ആരാധകരുള്ള ഡയറക്ടർ ആക്ടർ കൂട്ടുകെട്ടാണ് ബേസിൽ ജോസഫും ടൊവിനോ തോമസും. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം ഗോദയായിരുന്നു. ചിത്രം തിയേറ്ററിൽ വലിയ വിജയമായി മാറിയിരുന്നു. ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് ഗോദ.
ടൊവിനോക്ക് പാൻ ഇന്ത്യൻ റീച്ച് നേടി കൊടുത്ത മിന്നൽ മുരളിയായിരുന്നു ബേസിലും ടൊവിനോയും വീണ്ടും ഒന്നിച്ച ചിത്രം. ഒ.ടി.ടി റിലീസായ ചിത്രം ഇന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടി. ബിഗ് സ്‌ക്രീനിനുപുറമെ ഓഫ് സ്ക്രീനിലും ഇരുവർക്കും വലിയ ആരാധകരുണ്ട്. മികച്ച സൗഹൃദം വെച്ചുപുലർത്തുന്നവരാണ് രണ്ടുപേരും. ടൊവിനോ നിർമിക്കുന്ന പുതിയ ചിത്രം മരണമാസിൽ നായകൻ ബേസിൽ ജോസഫാണ്.
സിനിമ സ്വപ്നം കണ്ട് നടന്ന സ്‌മോൾ ടൌൺ ബോയ്സാണ് തങ്ങൾ രണ്ടുപേരുമെന്നും ഒരേസമയമാണ് തങ്ങൾ സിനിമയിലേക്ക് കടന്നുവന്നതെന്നും ടൊവിനോ പറയുന്നു. തന്നിലെ അഭിനേതാവിനെ നന്നായി അറിയുന്ന ആളാണ് ബേസിലെന്നും ആ ഒരു കെമിസ്ട്രി തങ്ങൾക്കിടയിൽ ഉണ്ടെന്നും ടൊവിനോ പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ടൊവിനോ.
‘സിനിമ സ്വപ്നം കണ്ട്, ആഗ്രഹിച്ച് കടന്ന് വന്ന രണ്ട് സ്മോൾ ടൌൺ ബോയ്സാണ് ഞാനും ബേസിലും. ഞാൻ ഇരിങ്ങാലക്കുടയായിരുന്നു, അവൻ ബത്തേരിയാണ്.
ഞങ്ങൾ രണ്ട് പേരും ഒരേ സമയം മലയാള സിനിമയിലേക്ക് കടന്ന് വന്നു. ഒരുമിച്ച് രണ്ട് സിനിമകൾ ചെയ്തു. ഞങ്ങൾ രണ്ടുപേരും സംസാരിക്കുന്ന കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മനസിലാവുന്നുണ്ട്. ഞാൻ പറയുന്ന തമാശകൾ അവന് വിഷ്വലൈസ് ചെയ്യാൻ കഴിയുന്നുണ്ട്. അവൻ പറയുന്നത് എനിക്കും.
അവൻ സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് ഞാൻ അടങ്ങി നിൽക്കും. ബേസിലിന് എന്നെ വ്യക്തിപരമായി അറിയുന്നത് കൊണ്ട് ഒരു അഭിനേതാവ് എന്ന നിലയിൽ എന്താണ് എന്റെയടുത്ത് നിന്ന് വേണ്ടതെന്നും, കിട്ടുകയെന്നും അവന് അറിയാം.
അതുകൊണ്ടായിരിക്കാം ഞങ്ങൾക്കിടയിൽ അതിന്റെ ഒരു കെമിസ്ട്രിയുണ്ട്. ഇന്നിപ്പോൾ ഞങ്ങൾ ഒരു അഭിമുഖം ഒന്നിച്ച് കൊടുത്ത് കൊണ്ടിരിക്കുകയാണെങ്കിൽ, ഞാനൊരു തമാശ പറയാൻ പോവുമ്പോഴേക്കും അവൻ ആ തമാശ പറഞ്ഞ് കഴിഞ്ഞിട്ടുണ്ടാവും. ഞങ്ങൾ ചിന്തിക്കുന്നത് ഒരേപോലെ ആയതുകൊണ്ടാണത്. പറയുന്നതൊക്കെ ചളിയാണ്. പക്ഷെ ആ ചളിയിൽ പോലും ഒരു പൊരുത്തമുണ്ട് എന്നതാണ് സത്യം,’ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas Talk About Realation With Basil Joseph