| Thursday, 2nd May 2024, 11:51 am

അതറിഞ്ഞപ്പോൾ ഞാൻ ഗണപതിയോട് ചോദിച്ചത് നീ പുതിയതായി തല്ലുകൊള്ളാൻ പോവുകയാണോ എന്നായിരുന്നു: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേക്കിങ് മികവ് കൊണ്ട് വലിയ ശ്രദ്ധ നേടിയ ടൊവിനോ തോമസ് ചിത്രമായിരുന്നു തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത തരത്തിലുള്ളൊരു ആക്ഷൻ പടമായിരുന്നു. യൂത്തിനിടയിൽ വലിയ ആഘോഷമായി മാറിയ ചിത്രം കൂടിയാണ് തല്ലുമാല.

ലുക്മാൻ, ഷൈൻ ടോം ചാക്കോ, തുടങ്ങിയവരുടെയും ഗംഭീര പ്രകടനം കണ്ട പടമായിരുന്നു തല്ലുമാല. ചിത്രത്തിനായി താരങ്ങൾ എടുത്ത എഫേർട്ടും വലിയ ചർച്ചയായിരുന്നു. ഖാലിദ് റഹ്മാൻ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ബോക്സിങ് പടമാണ്.

നസ്‌ലെൻ, ലുക്മാൻ, ഗണപതി തുടങ്ങിയവരാണ് താരങ്ങൾ. തല്ലുമാലക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു ബോക്സിങ് പടത്തിന് വേണ്ടി നന്നായി പാടുപെടുമെന്ന് ടൊവിനോ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘തല്ലുമാലയിൽ സാധാരണ അടിയായിരുന്നു. റഹ്മാൻ അടുത്തത് വർക്ക്‌ ചെയ്യാൻ പോവുന്നത് ലുക്മാനും നസ്‌ലെനും ഗണപതിയുമൊക്കെയുള്ള ഒരു ബോക്സിങ് പടത്തിനാണ്.

സാധാരണ ലോക്കൽ ഇടിക്കാരുടെ പടം ചെയ്തപ്പോൾ എന്റെയും ഞങ്ങളുടെയും അവസ്ഥ ഇതായിരുന്നുവെങ്കിൽ ബോക്സിങ് പടം ചെയ്യുന്ന അവന്മാരുടെ അവസ്ഥ എന്തായിരിക്കും.

ഞാൻ കഴിഞ്ഞ ദിവസം ഗണപതിയെ കണ്ടപ്പോൾ അത് ചോദിക്കുകയും ചെയ്തു, പുതിയതായി തല്ലു കൊള്ളാൻ പോവുകയാണോ എന്നായിരുന്നു.

ലുക്മാനും നസ്‌ലെനും ഗണപതിയുമെല്ലാം ഇപ്പോൾ ബോക്സിങ് പ്രാക്ടീസ് ചെയ്യാൻ പോവുകയാണ്,’ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talk About Next Film Of Khalidh Rahman

Latest Stories

We use cookies to give you the best possible experience. Learn more