മേക്കിങ് മികവ് കൊണ്ട് വലിയ ശ്രദ്ധ നേടിയ ടൊവിനോ തോമസ് ചിത്രമായിരുന്നു തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത തരത്തിലുള്ളൊരു ആക്ഷൻ പടമായിരുന്നു. യൂത്തിനിടയിൽ വലിയ ആഘോഷമായി മാറിയ ചിത്രം കൂടിയാണ് തല്ലുമാല.
ലുക്മാൻ, ഷൈൻ ടോം ചാക്കോ, തുടങ്ങിയവരുടെയും ഗംഭീര പ്രകടനം കണ്ട പടമായിരുന്നു തല്ലുമാല. ചിത്രത്തിനായി താരങ്ങൾ എടുത്ത എഫേർട്ടും വലിയ ചർച്ചയായിരുന്നു.
തല്ലുമാലയ്‌ക്ക് വേണ്ടി കഷ്ടപ്പെടുന്നത് കണ്ട്, തന്റെ വൈഫ് അഭിനയം നിർത്തിക്കൂടെ എന്ന് ചോദിച്ചിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ. തല്ലുമാലയുടെ ഷൂട്ട് കാണാൻ വൈഫ് വന്നിരുന്നുവെന്നും ടൊവിനോ പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിനോട് സംസാരിക്കുകയായിരുന്നു താരം.
‘തല്ലുമാലയിലെ ഇജ് ഇണ്ടാക്കിക്കോ എന്ന പാട്ടിന്റെ ഷൂട്ട് കാണാൻ ഭാര്യയും പിള്ളേരും വന്നിട്ടുണ്ടായിരുന്നു. ആ സമയത്ത്, സിനിമ മടുത്തു ഒരു ബ്രേക്ക് എടുക്കണം എന്നൊരു അവസ്ഥയിലാണ് ഞാൻ നിന്നത്.
എന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നതെന്ന് പറഞ്ഞ് എന്നെ അന്ന് സമാധാനിപ്പിച്ചിരുന്ന ആളാണ് അവൾ. ഞാൻ ഡാൻസ് കളിക്കുന്നതും, അവിടെ അത്ര ടേക്ക് എടുക്കുന്നതുമൊക്കെ കണ്ടപ്പോൾ അവൾ കൺഫ്യൂഷനായി.
ഒന്നാമത് ഒരു ടിൻ ഷീറ്റ് ഇട്ടിട്ടുള്ള ഒരു റൂം ആയിരുന്നു അത്. പകൽ ഷൂട്ട് ചെയ്യുന്നത് കൊണ്ട് രാത്രിയായി ഫീൽ ചെയ്യാൻ വേണ്ടി ഒരു ബ്ലാക്ക് തുണി വിരിച്ചിട്ടുണ്ട്. ഒടുക്കത്തെ ചൂടാണ്. പിന്നെ ഒരുപാട് റീ ടേക്കും പോകുന്നുണ്ട്.
അതൊക്കെ കണ്ടപ്പോൾ അവൾ എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു, അന്ന് പറഞ്ഞില്ലേ സിനിമ നിർത്തണമെന്ന്, വേണമെങ്കിൽ നിർത്തിക്കോയെന്ന് പറഞ്ഞു. കഷ്ടപ്പെടുന്നത് കണ്ടിട്ട് സഹിക്കാഞ്ഞിട്ടാണ്. നമുക്കുള്ളതൊക്കെ വെച്ച് ജീവിക്കാമെന്ന് അവൾ പറഞ്ഞു,’ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas Talk About His Wife And Thallumala Movie