പ്രഭുവിന്റെ ആൺമക്കൾ എന്ന ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. ചുരുങ്ങിയ സമയം കൊണ്ട് ഏറെ ആരാധകരുള്ള യുവനടനായി മാറാൻ ടൊവിനോക്ക് കഴിഞ്ഞിരുന്നു.
പ്രഭുവിന്റെ ആൺമക്കൾ എന്ന ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. ചുരുങ്ങിയ സമയം കൊണ്ട് ഏറെ ആരാധകരുള്ള യുവനടനായി മാറാൻ ടൊവിനോക്ക് കഴിഞ്ഞിരുന്നു.
സിനിമയെക്കുറിച്ചുള്ള സംസാരം എന്നും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ടൊവിനോ പറയുന്നത്. കോളേജിൽ പഠിച്ചിരുന്നപ്പോൾ സിനിമയെക്കുറിച്ചായിരുന്നു സുഹൃത്തുക്കൾക്കിടയിൽ കൂടുതൽ സംസാരിച്ചിരുന്നതെന്നും ഒരു സിനിമ കണ്ടു വന്നു കഴിഞ്ഞാൽ താൻ അതിന്റെ കഥ മുഴുവൻ കാമുകിയെ വിളിച്ച് പറഞ്ഞ് കൊടുക്കുമായിരുന്നുവെന്നും ടൊവിനോ പറയുന്നു. സിനിമയോട് അത്രയും ഇഷ്ടമുള്ളതുകൊണ്ടാണ് അങ്ങനെയെന്നും ടൊവിനോ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘കോളേജിൽ പഠിക്കുന്ന സമയത്തും അതിനുമുമ്പ് സ്കൂളിൽ പഠിക്കുന്ന സമയത്തുമെല്ലാം കൂട്ടുകാരോടൊപ്പമിരുന്ന് കൂടുതലും സംസാരിച്ചിരുന്നത് സിനിമയെ കുറിച്ചായിരുന്നു. സിനിമ എന്നത് ഒരു മേജർ സംസാര വിഷയമാണ്. ഏത് സിനിമ വരിക കണ്ടാലും വായിച്ചു നോക്കുമായിരുന്നു.
ഒരു സിനിമ കണ്ട് കഴിഞ്ഞ് തിരിച്ചെത്തി കഴിഞ്ഞാൽ ഞാൻ എന്റെ കാമുകിയെ വിളിച്ച് സംസാരിക്കുക സിനിമയെ കുറിച്ചാണ്. സാധാരണ ആളുകൾ കാമുകിയെ വിളിച്ച് സംസാരിക്കുമ്പോൾ എന്തൊക്കെ പറയാം. പക്ഷെ ഞാൻ പറയുക സിനിമയുടെ ഫുൾ കഥയായിരുന്നു. എന്റെ അടുത്ത് സംസാരിച്ചാൽ പിന്നെ അവൾക്ക് സിനിമ കാണാൻ പറ്റില്ല. അതിന്റെയൊന്നും ആവശ്യമില്ല സത്യം പറഞ്ഞാൽ.
എൻജിനീയറിങ് പഠിക്കുന്ന ഞാൻ എന്തിനാണ് സിനിമയെ കുറിച്ച് സംസാരിക്കുന്നത്. പക്ഷെ അത് അങ്ങനെയാണ്. അതിനോടുള്ള ഇഷ്ടംകൊണ്ടാണ് നമ്മൾ അങ്ങനെ സംസാരിക്കുന്നത്,’ടൊവിനോ പറയുന്നു.
അതേസമയം ടൊവിനോ നായകനായ നടികർ കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ, ഭാവന, ബാലു വർഗീസ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
Content Highlight: Tovino Thomas Talk About His interest Towards Cinema