Advertisement
Entertainment
മമ്മൂട്ടിയും മോഹന്‍ലാലും സ്റ്റാര്‍ഡം ഉറപ്പിച്ചുനിര്‍ത്തുന്നു, വെല്ലാന്‍ ആളില്ലെന്ന് തെളിയിക്കുന്നു, വെല്ലുവിളിയല്ലേ; മറുപടിയുമായി ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 06, 09:18 am
Tuesday, 6th February 2024, 2:48 pm

ഒരു ആക്ടർ എന്ന നിലയിൽ എന്നും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്ന് ടൊവിനോ തോമസ് പറയുന്നു.

മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങൾ ഇന്നും സ്വയം മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു തരത്തിൽ വെല്ലുവിളിയല്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടൊവിനോ.

നമ്മൾ വേണ്ടെന്ന് വെച്ചാൽ പോലും ചില മാറ്റങ്ങൾ നമുക്ക് സ്വാഭാവികമായും സംഭവിക്കുമെന്നും അതിനോടൊപ്പം നമ്മൾ കൂടെ ശ്രമിച്ചാൽ നല്ല റിസൾട്ട് ഉണ്ടാവുമെന്നും ടൊവിനോ പറയുന്നു. പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയുടെ ഭാഗമായി മൂവി മാൻ ബ്രോഡ്കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു താരം.

‘പുതിയ പുതിയ സ്കില്ലുകൾ പഠിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഓരോ കഥാപാത്രത്തിനും വ്യത്യാസമുണ്ടാവും. നമ്മൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന പോലെയല്ലല്ലോ പത്തിൽ എത്തുമ്പോൾ. നമ്മൾ വേണ്ടായെന്ന് വെച്ചാൽ പോലും നമുക്ക് കുറച്ച് വിവരം ഉണ്ടാവും.

അതിന്റെ കൂടെ നമ്മൾ ശ്രമിക്കുക കൂടി ചെയ്താൽ അതിന്റെ റിസൾട്ട് ലഭിക്കും. അതിന് ഏതൊക്കെ രീതിയിൽ നമ്മളെ പരിശീലിക്കാൻ കഴിയുമോ അതിനെല്ലാം ശ്രമിക്കണം.

എനിക്ക് വേറേ പരിപാടിയൊന്നുമില്ല, ആകെ ഈയൊരൊറ്റ പരിപാടിയെ ഉള്ളൂ. അത് സിനിമയാണ്. ഇതിലേക്ക് എന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായിട്ടുള്ള അഭിനയം നല്ല രീതിയിൽ നൽകണം.

അതിനായി അഭിനയത്തിനും ശരീരത്തിനുമെല്ലാം ട്രെയ്നിങ് നൽകണം. അത് ഞാൻ ചെയ്യുന്നുണ്ട്. എല്ലാ രീതിയിലും കഥാപാത്രത്തിനായി പുതിയ കാര്യങ്ങൾ പഠിക്കാൻ ഞാൻ തയ്യാറാണ്.

ആദ്യമൊക്കെ എനിക്കതിൽ മടി ആയിരുന്നു. ഇപ്പോൾ അങ്ങനെയല്ല,’ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas Talk About His Hard Work For Films