|

'നടികർ'ക്കായി ഏത്‌ നടനെ റഫറൻസാക്കി? ഗതികെട്ട ഒരു സൂപ്പർ സ്റ്റാറിന്റെ കദന കഥയാണെന്ന് ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡ്രൈവിങ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികർ.

ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിന്റെ കഥയാണ് പറയുന്നത്. മെയ് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിലെ ഡേവിഡ് പടിക്കൽ ഏത്‌ നടനെ കണ്ടാണ് ചെയ്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടൊവിനോ. ഒരു ആക്ടറിനെ മാത്രം കണ്ടല്ല സിനിമ എടുത്തതെന്നും ഇതുപോലൊരു അഭിനേതാവ് എവിടെയും ഉണ്ടാവില്ലെന്നും ടൊവിനോ പറയുന്നു. ഗതികെട്ട ഒരു സൂപ്പർ സ്റ്റാറിന്റെ കഥയാണ് ചിത്രമെന്നും ടൊവിനോ പറഞ്ഞു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഒരു ആക്ടറിനെ മാത്രം നോക്കിയല്ല ഈ സിനിമ എടുത്തത്. ഇങ്ങനെയൊരു ആക്ടർ ഒന്നും എന്തായാലും ഉണ്ടാവില്ല. ഇതൊരു ഫിക്ഷണൽ കഥാപാത്രമാണ്. അതിലേക്ക് നമ്മുടെ എല്ലാവരുടെയും എന്തെങ്കിലും ചെറിയ ചെറിയ കാര്യങ്ങൾ നൽകിയിട്ടുണ്ടാവും. അത്രയേ ഉള്ളൂ.

നമ്മൾ അറിയുന്ന ആളുകൾ അല്ല. എന്നാലും ആരെങ്കിലുമൊക്കെ ഉണ്ടാവും. ശരിക്കും ഈ സിനിമയെ കുറിച്ച് ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ, ഗതികെട്ട സൂപ്പർ സ്റ്റാറിന്റെ കദന കഥ ഹാസ്യത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിക്കുന്നു എന്നേയുള്ളൂ. ഒരു ഹ്യൂമർ ലെയർ ചിത്രത്തിൽ ഉടനീളമുണ്ട്. പക്ഷെ അതിനകത്ത് നമ്മൾ പറഞ്ഞിരിക്കുന്നത് ഒരു ആക്ടറിന്റെ സീരിയസ് കാര്യങ്ങൾ തന്നെയാണ്,’ടൊവിനോ പറയുന്നു.

സിനിമ മേഖലയിൽ വർക്ക്‌ ചെയ്യുന്നതിനാൽ ചിത്രത്തിലെ പല രംഗങ്ങളും ഇമോഷൻസും നന്നായി വർക്കായെന്ന് നടൻ സൗബിൻ ഷാഹിറും കൂട്ടിച്ചേർത്തു.

‘ എനിക്ക് ഈ ചിത്രത്തിലെ ഒരുപാട് ഭാഗങ്ങൾ നന്നായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. ഒന്നാമത് നമ്മൾ ഫിലിമിൽ വർക്ക്‌ ചെയ്യുന്നത് കൊണ്ട് തന്നെ ഇമോഷൻസൊക്കെ നന്നായി കണക്റ്റ് ആയിട്ടുണ്ട്. നമ്മുടെ കൂടെ ഫിലിമിലുള്ള പലരെയും അപ്പോൾ മനസിൽ തോന്നിയുണ്ട്. അങ്ങനെയുള്ള വേദന അനുഭവിച്ചിട്ടുണ്ട്. അതൊക്കെ എനിക്ക് പലപ്പോഴും ഫീൽ ആയിട്ടുണ്ട്,’ സൗബിൻ പറയുന്നു.

Content Highlight: Tovino Thomas Talk About His Character In  Nadikar Movie

Video Stories