ആ നടനെ പറ്റിക്കാൻ അവളെ വിളിച്ച് പറഞ്ഞാൽ മാത്രം മതി, രണ്ടാളും മേഡ് ഫോർ ഈച്ച് അദർ: ടൊവിനോ
Entertainment
ആ നടനെ പറ്റിക്കാൻ അവളെ വിളിച്ച് പറഞ്ഞാൽ മാത്രം മതി, രണ്ടാളും മേഡ് ഫോർ ഈച്ച് അദർ: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th September 2024, 7:43 pm

നിലവിൽ മലയാളത്തിൽ ഏറെ ആരാധകരുള്ള ഡയറക്ടർ ആക്ടർ കൂട്ടുകെട്ടാണ് ബേസിൽ ജോസഫും ടൊവിനോ തോമസും. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം ഗോദയായിരുന്നു. ചിത്രം തിയേറ്ററിൽ വലിയ വിജയമായി മാറിയിരുന്നു. ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് ഗോദ.

ടൊവിനോക്ക് പാൻ ഇന്ത്യൻ റീച്ച് നേടി കൊടുത്ത മിന്നൽ മുരളിയായിരുന്നു ബേസിലും ടൊവിനോയും വീണ്ടും ഒന്നിച്ച ചിത്രം. ഒ.ടി.ടി റിലീസായ ചിത്രം ഇന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടി. ബിഗ് സ്‌ക്രീനിനുപുറമെ ഓഫ് സ്ക്രീനിലും ഇരുവർക്കും വലിയ ആരാധകരുണ്ട്. മികച്ച സൗഹൃദം വെച്ചുപുലർത്തുന്നവരാണ് രണ്ടുപേരും.

ടൊവിനോ നിർമിക്കുന്ന പുതിയ ചിത്രം പുതിയ ചിത്രം മരണമാസിൽ നായകൻ ബേസിൽ ജോസഫാണ്. ബേസിലും താനും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് പ്രാങ്ക് ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ തോമസ്.

എന്നാൽ ബേസിലിനെ പ്രാങ്ക് ചെയ്യണമെങ്കിൽ താരത്തിന്റെ പാർട്ട്‌ണറായ എലിസബത്തിനെ വിളിച്ചാൽ മതിയെന്ന് പറയുകയാണ് ടൊവിനോ. എലിസബത്ത് കൃത്യമായി ബേസിലിനെ പറ്റിക്കുമെന്നും രണ്ട് പേരും മേഡ് ഫോർ ഈച്ച് അദറാണെന്നും ടൊവിനോ പറയുന്നു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

‘ബേസിലിനെ അങ്ങനെ ആലോചിച്ച് പ്രാങ്ക് ചെയ്യേണ്ട ആവശ്യമൊന്നുമില്ല. അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് പ്രാങ്ക് ഞങ്ങൾ ചെയ്തിട്ടുണ്ട്. പിന്നെ അവനെ പ്രാങ്ക് ചെയ്ത് പറ്റിക്കണമെങ്കിൽ വേറെയൊന്നും വേണ്ട അവന്റെ ഭാര്യയുണ്ട് എലി.

അവളെ വിളിച്ചിട്ട് അവനെയൊന്ന് പറ്റിച്ചേക്ക് എന്ന് പറഞ്ഞാൽ അവൾ കൃത്യമായി പറ്റിക്കും. എന്നിട്ട് അതിന്റെ വീഡിയോ നമുക്ക് എടുത്ത് അയച്ച് തരും. അവർ നല്ല രസമുള്ള കപ്പിളാണ്.

രണ്ട് പേരും നല്ല ഫണാണ്. ഫൺ എന്ന് പറഞ്ഞാൽ രണ്ടാളും ഈക്ക്വലി ഫണ്ണാണ്. നമുക്ക് തന്നെ കണ്ടാൽ തോന്നും, ഇവർ മേഡ് ഫോർ ഈച്ച് അദർ ആണല്ലോയെന്ന്. രണ്ടും ഒരേപോലെ വൈബാണ്. രണ്ടാളും നല്ല രസമുള്ള ആളുകളാണ്,’ടൊവിനോ പറയുന്നു.

 

Content Highlight: Tovino Thomas Talk About Basil Joseph and His Partner